Saturday, April 20, 2024
HomeKeralaഎൻ ഊരിലെ സി.ഇ.ഒ നിയമനം; അതിപിന്നാക്ക ഗോത്രവര്‍ഗത്തെ അവഗണിച്ചതായി ആക്ഷേപം

എൻ ഊരിലെ സി.ഇ.ഒ നിയമനം; അതിപിന്നാക്ക ഗോത്രവര്‍ഗത്തെ അവഗണിച്ചതായി ആക്ഷേപം

ല്‍പറ്റ: വൈത്തിരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്ന ‘എൻ ഊര്’ ടൂറിസം പ്രമോഷൻ പദ്ധതിയിലെ നിയമനങ്ങളില്‍ തദ്ദേശീയരും അതിപിന്നാക്കം നില്‍ക്കുന്നവരുമായ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, വേട്ടക്കുറുമൻ വിഭാഗങ്ങളോട് അവഗണനയും വിവേചനവും തുടരുകയാണെന്ന് കെ.എ.പി.യു.പി.ഡബ്ല്യു.എസ് വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ തസ്തികയിലെ നിയമനത്തിലും യോഗ്യതയുണ്ടായിട്ടും ജില്ലയിലെ പിന്നാക്കക്കാരെ തഴഞ്ഞ് ഇതര ജില്ലകളില്‍നിന്നുള്ളവരെയാണ് പരിഗണിച്ചത്. ആദിവാസി പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 19,000 ഏക്കര്‍ വരുന്ന നിക്ഷിപ്ത വനഭൂമിയിലാണ് ‘എൻ ഊര്’ സ്ഥാപിച്ചത്. ‘എൻ ഊര്’ ഭരണസമിതി ചാരിറ്റബ്ള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. കമ്മിറ്റി അംഗങ്ങളില്‍ 22ഓളം പേര്‍ അതിപിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ വിഭാഗങ്ങളാണ്.

എന്നാല്‍, ജീവനക്കാരില്‍ ഏഴുപേരും ആദിവാസികളില്‍ താരതമ്യേന വളര്‍ച്ച നേടിയ കുറിച്യ, കുറുമ വിഭാഗക്കാരാണ്. സി.ഇ.ഒ തസ്തികയില്‍ 2011 മുതല്‍ 2023 ഏപ്രില്‍ 14 വരെ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തിയായിരുന്നു. സബ് കലക്ടറും തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സി.എം.ഡി എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന ഇന്റര്‍വ്യൂ ബോര്‍ഡാണ് സി.ഇ.ഒ നിയമനത്തിന് പാനല്‍ തയാറാക്കിയത്. എം.ബി.എ യോഗ്യതയുള്ള നാലു പേരില്‍ രണ്ടുപേര്‍ വയനാട്ടില്‍ നിന്നുള്ള അതിപിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ടവരാണ്. രണ്ടുപേര്‍ ജില്ലക്ക് പുറത്തുള്ളവരും.

യോഗ്യതയും ഇന്റര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടും ജില്ലക്ക് പുറത്തുനിന്നുള്ള വ്യക്തിക്ക് നിയമനം നല്‍കാനുള്ള പാനലാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. സി.എം.ഡി പുറത്തുവിട്ട എൻ ഊര് സി.ഇ.ഒ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കുക, ആദിവാസി സാമുദായിക മേധാവിത്വം അവസാനിപ്പിക്കുക, നിയമനങ്ങളിലും പുനരധിവാസ പദ്ധതികളിലും വികസന പരിപാടികളിലും അതിപിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടി ഉണ്ടാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കാട്ടുനായ്ക്ക-അടിയൻ-പണിയൻ- ഊരാളി- വേട്ടക്കുറുമൻ വെല്‍ഫെയര്‍ സൊസൈറ്റി നേതൃത്വത്തില്‍ എൻ ഊരില്‍ ശനിയാഴ്ച രാവിലെ പത്തിന് ഉപവാസം നടത്തുമെന്ന് പ്രസിഡന്റ്‌ അശോക് കുമാര്‍ മുത്തങ്ങ, എക്സിക്യൂട്ടിവ് അംഗങ്ങളായ സുരേഷ് മുണ്ടക്കൊല്ലി, അനില്‍ മുത്തങ്ങ എന്നിവര്‍ വാര്‍ത്ത

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular