EUROPE
ജർമനിയിൽ സോഷ്യലിസ്റ്റ് പാർട്ടി പുതിയ സഖ്യത്തിന് നീക്കം ആരംഭിച്ചു

കൈപ്പുഴ ജോൺ മാത്യു
ബർലിൻ : ജര്‍മനിയിലെ മെർക്കലിന്റെ വിശാലമുന്നണി സർക്കാരിന്റെ പങ്കാളിയായ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി (എസ്ഡിപി) മറുകണ്ടം ചാടാൻ നീക്കം ആരംഭിച്ചു. ഇൗ വിവരം പാർട്ടി വക്താക്കൾ തന്നെ മാധ്യമങ്ങളെ അറിയിച്ചു. നിലവിൽ പാർട്ടിക്ക് അധ്യക്ഷനോ അധ്യക്ഷയോ ഇല്ല. പുതിയ നേതാവ് ഡിംസംബറിലുണ്ടാകും.
മാലഡ്രയർ, റാള്‍ഫ് സ്റ്റഗനര്‍, ലാർഡ് ക്ലിംഗ്ബൈൽ എന്നിവർ ചേർന്നാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. ജർമൻ പരിസ്ഥിതി പാർട്ടിയായ ഗ്രീനും മുൻപ് കിഴക്കൻ ജർമനിയിൽ വേരുകളുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയായ ലിങ്കുമായി കൈകോർത്താണ് സോഷ്യലിസ്റ്റുകളുടെ കടുത്ത നീക്കം. 2021ലെ പൊതു തെരഞ്ഞെടുപ്പിൽ പുതിയ സഖ്യം നിലവിൽ വരുത്താനാണ് നേതൃത്വത്തിന്റെ ആലോചന. അതിനായി ഇരുപാർട്ടികളുമായി ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു.
ജർമനിയിൽ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 150 വർഷത്തെ പാരമ്പര്യമുണ്ട്. പക്ഷേ, ഇപ്പോള്‍ അണികൾ പൊഴിയുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നലെ പുറത്തുവന്ന അഭിപ്രായ സർവേയിൽ പാർട്ടിക്ക് പതിമൂന്ന് ശതമാനം പിന്തുണയാണുള്ളത്. രണ്ടു വർഷം മുൻപ് 30 ശതമാനത്തിന്റെ പിന്തുണയായിരുന്നു. പാർട്ടിയുടെ തകർച്ച നേതാക്കളെ ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
-
KERALA35 mins ago
പുല്‍ക്കൂട് നിര്‍മാണത്തിനിടെ വൈദ്യുതാഘാതമേറ്റ് ഏഴാം ക്ലാസുകാരന് മരിച്ചു
-
KERALA44 mins ago
കൊല്ലത്ത് വീട്ടമ്മയെ കുത്തി കൊന്നു: അയല്‍വാസി പിടിയില്‍
-
KERALA1 hour ago
ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് : മൂന്നാമനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി
-
INDIA1 hour ago
പൗരത്വ ഭേദഗതി ബില്ലിനെതിരെ കമല്ഹാസന്
-
INDIA2 hours ago
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍: രാജ്യമാകെ പ്രതിഷേധം
-
INDIA2 hours ago
മഹാരാഷ്ട്രയില്‍ ഉള്ളി മോഷ്ടാക്കള്‍ അറസ്റ്റില്‍
-
INDIA2 hours ago
പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ല: മധ്യപ്രദേശ് മന്ത്രി പിസി ശര്‍മ്മ
-
KERALA2 hours ago
ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍