Connect with us
Malayali Express

Malayali Express

ഗാൾവേ പള്ളിയിൽ വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും വെക്കേഷൻ ബൈബിൾ സ്‌കൂളും

EUROPE

ഗാൾവേ പള്ളിയിൽ വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും വെക്കേഷൻ ബൈബിൾ സ്‌കൂളും

Published

on


നോബി സി. മാത്യു

ഗാൾവേ (അയർലൻഡ്) : ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വി .ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവകയുടെ വെക്കേഷൻ ബൈബിൾ സ്‌കൂളും ഓഗസ്റ്റ് 15 ,16(വ്യാഴം,വെള്ളി ) തീയതികളിൽ നടത്തുന്നു.

വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു ഓഗസ്റ്റ് 15 നു രാവിലെ 8 മണിക്ക് വി.കുർബാന .വി .കുർബാനയെത്തുടർന്നു വി .ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥന കൈമുത്തു നേർച്ചവിളമ്പു എന്നിവ നടത്തപ്പെടും .തുടർന്ന് 9 .30 ന് വെക്കേഷൻ ബൈബിൾ സ്‌കൂൾ ഉദ്ഘാടനം ഇടവക വികാരി റവ .ഫാ.ബിജു പാറേക്കാട്ടിൽ .ഉദ്ഘാടനത്തിനു ശേഷം കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സുകളായി തിരിച്ചു വിബിഎസ്സ് നടത്തപ്പെടുന്നു .

അവധി സമയം അലക്ഷ്യമായും അരോചകമായും ചെലവഴിക്കാതെ ക്രൈസ്തവദർശനത്തിലൂന്നി ഫലപ്രദമായി അവധിക്കാലം ചെലവഴിക്കാൻ വിബിഎസ്സ് കുട്ടികളെ സഹായിക്കുന്നു .പതിവ് അധ്യാപനശൈലിയിൽ നിന്നും വ്യത്യസ്തമായി സംഗീതം ,നടനസംഗീതം ,ചിത്രംവരയ്ക്കൽ ,ചായമടിക്കൽ ,കിരീടനിർമ്മാണം തുടങ്ങിയ മാർഗങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

ഓഗസ്റ്റ് 16 ന് 9.30 ന് തുടങ്ങുന്ന വിബിഎസ്സ് ക്ലാസുകൾ തലേദിവസത്തെ തുടർച്ചയായി ക്‌ളാസ്സുകൾ നടത്തും.അന്നേദിവസം ഉച്ചയ്ക്കുശേഷം റാലി,പൊതുസമ്മേളനം ,സർട്ടിഫിക്കറ്റ് വിതരണം എന്നിവയോടുകൂടി ഏകദേശം നാലുമണിയോടെ വിബിഎസ്സ് സമാപിക്കുന്നതാണ്.വെക്കേഷൻ ബൈബിൾ സ്‌കൂളിലേക്കു സമീപ സഹോദര ഇടവകകളിൽ നിന്നുള്ള എല്ലാ ദൈവമക്കളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ .ബിജു പാറേക്കാട്ടിൽ ,ട്രസ്റ്റി ബിജു പാലക്കൽ,സെക്രട്ടറി ഗലിൽ പി .ജെ കിൽറഷ് ജോയിന്റ് സെക്രട്ടറി ബിബി പോൾ എന്നിവർ അറിയിച്ചു

Continue Reading

Latest News