Friday, March 29, 2024
HomeKeralaതട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി

തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി

വേങ്ങര: വേങ്ങര പഞ്ചായത്ത് 17ാം വാര്‍ഡിലെ വലിയോറ പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി പ്രവൃത്തി പൂര്‍ത്തീകരിച്ച്‌ ഉദ്ഘാടനത്തിന് സജ്ജമായി.

2015ല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍നിന്നുള്ള 35 ലക്ഷം രൂപ ഉപയോഗിച്ച്‌ നിര്‍മാണമാരംഭിച്ച പ്രവൃത്തി രണ്ടാം പിണറായി സര്‍ക്കാര്‍ അനുവദിച്ച 64.5 ലക്ഷം രൂപയുമടക്കം ഒരു കോടിയോളം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

ഇതോടൊപ്പം വലിയോറ ബാക്കിക്കയം റെഗുലേറ്ററിന് സമീപത്തെ കിണര്‍ നിര്‍മാണവും തട്ടാഞ്ചേരി മലയിലെ 25,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് നിര്‍മാണവും പൂര്‍ത്തിയായി. നൂറില്‍പരം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് തട്ടാഞ്ചേരി മല. കിണറില്ലാത്തവരും സാമ്ബത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നവരുമാണ് ഇവിടെ താമസിക്കുന്നവരില്‍ അധികവും. പദ്ധതി കമീഷൻ ചെയ്യുന്നതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular