INDIA
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ തീവ്രവാദം ഇല്ലാതാകുമെന്ന് അമിത് ഷാ

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിലെ തീവ്രവാദം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ചെന്നൈയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. ഈ നടപടി കശ്മീരിലെ തീവ്രവാദം അവസാനിപ്പിക്കുമെന്ന് തനിക്ക് തീര്‍ച്ചയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
തമിഴ് സൂപ്പര്‍ താരം രജനീകാന്തും ചടങ്ങില്‍ പങ്കെടുത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ധീരമാണെന്നും മോഡിയും അമിത് ഷായും കൃഷ്ണനെയും അര്‍ജുനനേയും പോലെയാണെന്നും രജനീകാന്ത് പറഞ്ഞു. 2021ല്‍ തന്റേതായ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയപ്രവേശനം നടത്താനിരിക്കെയാണ് രജനീകാന്തിന്റെ മോഡി, അമിത് ഷാ സ്തുതി.
-
KERALA9 hours ago
ഹരിത സന്ദേശവുമായി സൈക്കിള്‍ സവാരി സംഘം കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തി
-
INDIA9 hours ago
യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം
-
INDIA18 hours ago
കർണാടക: ഡി.കെയുടെ റോൾ എന്ത്? അധ്യക്ഷനാകുന്നത് മറ്റൊരാൾ
-
INDIA18 hours ago
പൗരത്വബിൽ: കോണ്‍ഗ്രസ് രണ്ടും കല്പിച്ച്; ഡൽഹി പ്രക്ഷുബ്ദമാകും
-
INDIA18 hours ago
പൗരത്വബിൽ : പ്രതിഷേധം കനക്കുന്നു; രാജ്യം കത്തുന്നു
-
INDIA18 hours ago
പൗരത്വ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
-
KERALA18 hours ago
വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
-
KERALA19 hours ago
ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു