Connect with us
Malayali Express

Malayali Express

തേക്കടിയിലെ ലോഡ്ജ് മുറിയില്‍ രണ്ടു സ്ത്രീകളടക്കം മൂന്നുപേര്‍ മരിച്ച നിലയില്‍

KERALA

തേക്കടിയിലെ ലോഡ്ജ് മുറിയില്‍ രണ്ടു സ്ത്രീകളടക്കം മൂന്നുപേര്‍ മരിച്ച നിലയില്‍

Published

on

തേക്കടി ഷട്ടറിനു സമീപം ലോഡ് മുറിയില്‍ ഒരു പുരുഷനേയും രണ്ടു സ്ത്രീകളെയും മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം ആഴൂര്‍ പെരിങ്കുഴി സ്വദേശി കരിക്കാട്ട്‌വിള വിഷ്ണു എന്ന പ്രമോദ് പ്രകാശ് (40), ഇയാളുടെ മാതാവ് ശോഭന, (60), വിഷ്ണുവിന്റെ ഭാര്യ എന്ന് സംശയിക്കുന്ന ചെന്നൈ കാഞ്ചിപുരം സപ്തഗിരി നഗര്‍ രണ്ടാംനമ്പര്‍ ഒന്നാമത് സ്ട്രീറ്റില്‍ എസ്.വി.വാസകര്‍ വീട്ടില്‍ ജീവാ അശോക(39) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. വിഷ്ണുണുവിനെയും മാതാവ് ശോഭനയേയും ഫാനില്‍ തൂങ്ങി മരിച്ച നിലയിലും ജീവയെ കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജീവയുടെ കഴുത്തില്‍ തൂങ്ങി യാലുണ്ടാകാവുന്നതു പോലെ പാടുണ്ട്. ഇത് എങ്ങിനെ സംഭവിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ വ്യക്തമാകു. മുറി അകത്ത് നിന്നും അടച്ച് കുറ്റിയിട്ട നിലയിലായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് മൂവരും ലോഡ്ജില്‍ മുറിയെടുത്തത്. ശോഭന ഒരു മുറിയിലും മറ്റ് രണ്ടു പേരും വേറൊരു മുറിയിലുമായാണ് മുറിയെടുത്ത് താമസിച്ചിരുന്നത്. എന്നാല്‍ മൂവരേയും ഒരു മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയും ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്ന് ലോഡ്ജ് ഉടമ പറയുന്നു. ക്രയവിക്രയങ്ങള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി വന്നതാണെന്നാണ് ലോഡ്ജ് അധികൃതരോട് ഇവര്‍ പറഞ്ഞിരുന്നത്. ഇവരുടെ കേരള രജിസ്‌ട്രേഷനിലുള്ള മിസ്റ്റിബുഷി കാറും ആന്ധ്ര രജിസ്‌ട്രേഷനിലുള്ള ലാന്‍സര്‍ കാറും ലോഡ്ജിന് താഴെ റോഡ് സൈഡില്‍ കണ്ടെത്തി. ആന്ധ്ര രജിസ്‌ട്രേഷനുള്ള കാര്‍ ഗുഡ്ല്ലൂര്‍ സ്വദേശി കുമാറിന്റേതാണെന്നാണ് സൂചന. ജീവ ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നതാണെന്നും എട്ട് വയസുള്ള ഒരു കുട്ടി ഉണ്ടായിരുന്നതായും ഈ കുട്ടി ആത്മഹത്യ ചെയ്തിരുന്നതായും ജീവയുടെ അകന്ന ബന്ധുവായ ഭാസ്‌കരന്‍ പറയുന്നു. വിഷ്ണുവിന് ഭാര്യയും ഒരു കുട്ടിയുമുണ്ടെന്നാണ പോലിസിന് ലഭിച്ച വിവരം. ജീവ കാഞ്ചിപുരത്ത് സമ്പന്ന കുടുംബാംഗമാണ്. പിതാവ് റിട്ടയര്‍ ഹെഡ്മാസ്റ്ററായ വാസകര്‍. റിട്ടയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാസകിയാണ് മാതാവ്. ഏക സഹോദരി ലീന ഗംഗ. ഈ വിവരങ്ങളെല്ലാം അകന്ന ബന്ധുവില്‍ നിന്നാണ് പോലീസിന് ലഭ്യമായത്. മരിച്ചവരുടെ ബന്ധുക്കള്‍ എത്തിയ ശേഷമെ അറിയാന്‍ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.കട്ടപ്പന ഡി.വൈ.എസ്.പി എന്‍.സി രാജ് മോഹന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരായ വി.കെ.ജയപ്രകാശ്, സി.ഡി.സുനില്‍കുമാര്‍, എസ്.ഐ. പ്രശാന്ത് നായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും. വിരലടയാള വിദഗ്ദദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.