Thursday, March 28, 2024
HomeKeralaറിട്ടയറീസ് അസോസിയേഷൻ ധര്‍ണ നടത്തി

റിട്ടയറീസ് അസോസിയേഷൻ ധര്‍ണ നടത്തി

ചെറുതോണി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട് കേരള ബാങ്ക് റിട്ടയറിസ് അസോസിയേഷന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്ത് കേരള ബാങ്ക് ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന ധര്‍ണയുടെ ഭാഗമായി ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരള ബാങ്ക് ഇടുക്കി സി.പി.സിയുടെ മുന്നില്‍ ധര്‍ണ്ണ നടന്നു.

ജില്ലാ പ്രസിഡന്റ് എ.പി. ബേബിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും ഐ.എൻ.ടി.യു.സി നേതാവുമായ എ.പി. ഉസ്മാൻ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോര്‍ജ് ജോണ്‍ സ്വാഗതം പറഞ്ഞു.. ജലാലുദ്ദീൻ കെ.എം, ഗ്രേസി കെ.ജെ, തോമസ് സെബാസ്റ്റ്യൻ, പി.എം. ജോസഫ് എന്നിവര്‍ സംസാരിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സമരത്തിന്റെ അടുത്ത പടിയായി ഫെബ്രുവരി 14ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular