Connect with us
Malayali Express

Malayali Express

വാണിയമ്പുഴയില്‍ കുടുങ്ങിയവരില്‍ 15 പേരെ അതിസാസികമായി രക്ഷപ്പെടുത്തി

KERALA

വാണിയമ്പുഴയില്‍ കുടുങ്ങിയവരില്‍ 15 പേരെ അതിസാസികമായി രക്ഷപ്പെടുത്തി

Published

on


മലപ്പുറം വാണിയമ്പുഴയില്‍ കുടുങ്ങിയവരില്‍ 15 പേരെ അതിസാഹസികമായി രക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ 15 ജീവനക്കാരെയാണ് ഒടുവില്‍ രക്ഷപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. എട്ടു മണിക്കൂറോളം നീണ്ട സാഹസിക പരിശ്രമത്തിനൊടുവിലാണ് കുത്തിയൊലിച്ചൊഴുകുന്ന പുഴയിലുടെ ഇവരെ മറുകരയെത്തിച്ചത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വാണിയമ്പുഴയ്ക്ക് സമാന്തരമായി പുതിയ പുഴ രൂപപ്പെട്ടിരുന്നു. ഇതോടെ രണ്ട് പഴുകള്‍ താണ്ടി വേണം കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍. ഇരുനൂറിലധികം ആളുകളാണ് വാണിയമ്പുഴയില്‍ കുടുങ്ങിയിരിക്കുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട പുഴയ്ക്ക് കുറുകെ റോപ്പ് മമാര്‍ഗം കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ച് ആദിവാസി കോളനിയില്‍ കൂടി നടത്തിക്കൊാണ്ടുവന്ന് ചാലിയാറിന്റെ ഒഴുക്ക് കുറഞ്ഞ സ്ഥലത്തു കൂടി മറുകര എത്തിക്കുകയായിരുന്നു. എന്‍ഡിആര്‍എഫ്, സൈന്യം, നാട്ടുകാര്‍ എന്നിവര്‍ യോജിച്ചാണ് പ്രവര്‍ത്തിച്ചാണ് 15 പേരെ അതിസാഹസികമായി പുറത്തെത്തിച്ചത്.

സംഘത്തെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും രാവിലെ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കുടുങ്ങിക്കിടന്നവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. സൈന്യം നല്‍കുന്ന വിവരം അനുസരിച്ച് ഇവിടെ ഒരു ആദിവാസി കോളിനിയില്‍ 75 ഓളം പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവരില്‍ ആറു പേരോളം പുഴ നീന്തിക്കിടന്ന് സാഹസികമായി മുണ്ടേരിയിലെത്തിയിരുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News