Connect with us
Malayali Express

Malayali Express

മഴയ്ക്ക് ശമനം: കെ.എസ്.ആര്‍.ടി.സി, ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു

KERALA

മഴയ്ക്ക് ശമനം: കെ.എസ്.ആര്‍.ടി.സി, ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു

Published

on

കേരളത്തില്‍ മഴയ്ക്ക് ശമനം ഉണ്ടായതോടെ കെ.എസ്.ആര്‍.ടി.സി, ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ഷൊര്‍ണൂര്‍-പാലക്കാട് റെയില്‍പാത ഗതാഗതത്തിനായി തുറന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്. എറണാകുളം-ബംഗളുരു, ന്യൂഡല്‍ഹി-കേരള, തിരുവനന്തപുരം-ഗുവാഹത്തി എക്സ്പ്രസുകള്‍ ഈ പാത വഴി സര്‍വീസ് നടത്തുന്നുണ്ട്. നേരത്തെ റദ്ദാക്കിയിരുന്ന എറണാകുളം-ബനാസ് വാഡി എക്സ്പ്രസ് 4.50ന് പുറപ്പെട്ടു. ചെന്നൈ മെയില്‍ 2.55നും ഷാലിമാര്‍ എക്സ്പ്രസ് 4നും ബംഗളുരു-കൊച്ചുവേളി എക്സ്പ്രസ് 4.45നും കേരളത്തിലേക്കുള്ള സര്‍വീസുകളും പുനരാരംഭിച്ചു.

മഴക്കെടുതി അല്‍പ്പം കുറ്റഞ്ഞതോടെ മലബാര്‍ മേഖലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും പുനഃരാരംഭിച്ചു. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് പഴയ നിലയിലായി. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യൂണിവേഴ്സിറ്റി, കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ വഴിയാണ് സര്‍വീസ്. താരശേരി ചുരം വഴിയുള്ള ബത്തേരി-കോഴിക്കോട് ദേശീയപാത 766ലെ ഗതാഗതം പുനഃസ്ഥാപിച്ചു. മുത്തങ്ങ പൊന്‍കുഴിയിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്നാണ് ഈ റൂട്ടില്‍ ഗതാഗത തടസമുണ്ടായത്.

അതേസമയം മലപ്പുറം ജില്ലയിലെ റോഡുകള്‍ ഗതാഗത യോഗ്യമായിട്ടില്ല. മലപ്പുറം-പെരിന്തല്‍മണ്ണ, മലപ്പുറം-വേങ്ങര, മലപ്പുറം-കോട്ടയ്ക്കല്‍, മലപ്പുറം-മഞ്ചേരി, ചെമ്മാട്-പരപ്പനങ്ങാടി, എടവണ്ണ-നിലമ്പൂര്‍, ചെമ്മാട്-തലപ്പാറ, തിരൂര്‍-തിരുനാവായ, തിരുനാവായ-കുറ്റിപ്പുറം, കോട്ടയ്ക്കല്‍-തിരൂര്‍, വഴിക്കടവ്-നാടുകാണി റോഡുകള്‍ ഗതാഗഗത യോഗ്യമല്ല.

Continue Reading

Latest News