Thursday, April 25, 2024
HomeKeralaട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മില്‍ സംഘര്‍ഷം; 2 പേര്‍ക്ക് പരിക്ക്

ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മില്‍ സംഘര്‍ഷം; 2 പേര്‍ക്ക് പരിക്ക്

പാലക്കാട് ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മില്‍ സംഘര്‍ഷം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പിരായിരി ഇല്ലത്തുപറമ്ബ് സ്വദേശി നാസര്‍ (56), ട്രാൻസ്‌ജെൻഡര്‍ മായ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി ബിഇഎം സ്കൂളിന് സമീപമായിരുന്നു സംഭവം.

രാത്രി 11.30 ഓടെ ബിഇഎം സ്കൂളിന് സമീപമുണ്ടായിരുന്ന ട്രാൻസ്‌ജെൻഡേഴ്സും ഓട്ടോയിലെത്തിയ രണ്ടുപേരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ സംഘര്‍ഷത്തിലേക്ക് മാറി. സംഘര്‍ഷത്തില്‍ യാത്രക്കാരുമായി വന്ന ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. മുഖത്ത് കല്ലുകൊണ്ട് കുത്തിയെന്നാണ് പരാതി.

ഓട്ടോ ഡ്രൈവറുടെ മുഖത്തടക്കം പരിക്കേറ്റു. ഇരുമ്ബ് വടികൊണ്ട് ദേഹത്ത് കുത്തി പരിക്കേല്‍പ്പിച്ചതായി ട്രാൻസ്‌ജെൻഡറിൻ്റെയും പരാതിയുണ്ട്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഓട്ടോറിക്ഷയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടതായാണ് വിവരം. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്, ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും സൗത്ത് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular