Connect with us
Malayali Express

Malayali Express

കോണ്‍ഗ്രസില്‍ അധികാരം നെഹ്റു കുടുംബത്തിന്: അധികാരത്തില്‍ സോണിയ ഗാന്ധി

INDIA

കോണ്‍ഗ്രസില്‍ അധികാരം നെഹ്റു കുടുംബത്തിന്: അധികാരത്തില്‍ സോണിയ ഗാന്ധി

Published

on

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ അധികാരം നെഹ്റു കുടുംബത്തിന് മാത്രമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സോണിയ ഇടക്കാല പ്രസിഡന്‍റ് സ്ഥാനത്ത് എത്തുമ്ബോള്‍ പ്രിയങ്കയ്ക്കാവുമോ അടുത്ത ബാറ്റണ്‍ എന്ന ചോദ്യവും ഉയരുന്നു. നേതൃത്വമില്ലാതെ ആടിയുലഞ്ഞ കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നേരിടാനുള്ള ബലം തല്‍ക്കാലം നല്കുന്നതാണ് ഈ തീരുമാനം.

ജൂലൈ ആറിനാണ് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ പദം ഒഴിഞ്ഞെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. 35 ദിവസവും കോണ്‍ഗ്രസ് ചരടുപൊട്ടിയ പട്ടം പോലെ പറന്നു. പാര്‍ലമെന്‍റില്‍ പ്രധാന ബില്ലുകളില്‍ ആശയക്കുഴപ്പം. പാര്‍ട്ടിയില്‍ നിന്ന് വന്‍ കൊഴിഞ്ഞു പോക്ക്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയോട് നടത്തുന്ന യുദ്ധപ്രഖ്യാപനമായാണ് അദ്ധ്യക്ഷപദത്തിലേക്കില്ലെന്ന രാഹുലിന്‍റെ നിലപാടിനെ ചിലര്‍ കണ്ടത്. കോണ്‍ഗ്രസിന്‍റെ എല്ലാ തീരുമാനങ്ങളിലും നാടകീയത പ്രധാന ഘടകമാണ്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് രാഹുലിനെ വിളിച്ചു വരുത്തുന്നു, അവിടെ ആളുകള്‍ മരിക്കുന്നു എന്ന റിപ്പോര്‍ട്ടട് അവതരിപ്പിക്കുന്നു, ഇതല്ലാതെ മറ്റൊന്നു ചര്‍ച്ച ചെയ്യാനില്ലെന്ന് പറയുന്ന രാഹുലിനെ സോണിയയും പ്രിയങ്കയും പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുന്നു, കുടുംബത്തിനുള്ളിലെ ചര്‍ച്ചയ്ക്കു ശേഷം സോണിയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നു.

Continue Reading

Latest News