Connect with us
Malayali Express

Malayali Express

മൂന്നുമാസ സന്ദർശക വിസ വിദേശികളുടെ ഭാര്യ, മക്കൾ എന്നിവർക്ക്​ മാത്രം

GULF

മൂന്നുമാസ സന്ദർശക വിസ വിദേശികളുടെ ഭാര്യ, മക്കൾ എന്നിവർക്ക്​ മാത്രം

Published

on

കുവൈത്ത്​ സിറ്റി: കുവൈത്തിൽ മൂന്നുമാസ കാലാവധിയുള്ള ടൂറിസ്​റ്റ്​ വിസ രാജ്യത്ത്​ താമസാനുമതിയുള്ള വിദേശികളുടെ ഭാര്യ, മക്കൾ എന്നിവർക്ക്​ മാത്രം. കുടുംബ സന്ദർശകർക്കും വാണിജ്യാവശ്യാർഥമുള്ള സന്ദർശകർക്കും ഒരു മാസത്തിൽ കൂടുതൽ വിസ കാലാവധി അനുവദിക്കരുതെന്ന് താമസകാര്യ മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
താമസകാര്യ വകുപ്പ്​ കഴിഞ്ഞ ദിവസം ഇറക്കിയ ​ഉത്തരവ്​ പ്രകാരം മാതാപിതാക്കൾ, ​സഹോദരങ്ങൾ എന്നിവരുടെ സന്ദർശക വിസക്ക്​ ഒരുമാസം മാത്രമാണ്​ കാലാവധിയുണ്ടാവുക. ബിസിനസ്​ ആവശ്യാർഥമുള്ള സന്ദർശകർക്കും ഒരുമാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീർഘിപ്പിച്ചു നൽകില്ല.
വിദേശികൾക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ മാതാപിതാക്കളെയോ) സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത്​ 500 ദീനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദീനാർ മതി. സ്​​പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തി​​െൻറ ഉദ്ദേശ്യവും അനുസരിച്ച്​ എമിഗ്രേഷൻ മാനേജർക്ക്​ വിസ കാലാവധി വെട്ടിക്കുറക്കാൻ അവകാശമുണ്ടാവും.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News