GULF
സഞ്ചാരികൾക്ക് മാർഗനിർദേശങ്ങളുമായി ഒമാൻ ടൂറിസം മന്ത്രാലയം

മസ്കത്ത്: പെരുന്നാൾ അവധിക്കാലത്ത് ഒമാനിലേക്ക് എത്തുന്ന വിദേശികൾക്കും ആഭ്യന്തര വിനോദ സഞ്ചാരികൾക്കുമായി ടൂറിസം മന്ത്രാലയം വിവിധ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സുരക്ഷിതവും ആസ്വാദകരവുമായ യാത്ര ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. സ്ഥലങ്ങൾ സന്ദർശിക്കാൻ എത്തുന്നവരും ക്യാമ്പിങ് നടത്താനെത്തുന്നവരും പ്രാദേശികമായ പെരുമാറ്റ രീതികളെയും പാരമ്പര്യങ്ങളെയും വസ്ത്രധാരണത്തെയുമൊക്കെ മനസ്സിലാക്കുകയും മാനിക്കുകയും വേണം.
സ്ത്രീകളും പുരുഷന്മാരും കാൽമുട്ടുകളും ചുമലുകളും മറയുന്ന രീതിയിലുള്ള വസ്ത്രം വേണം ധരിക്കാൻ. ഒമാെൻറ സമാധാനാന്തരീക്ഷത്തെയും ശാന്തതയെയും മാനിക്കണം. യാത്രകളിൽ ബഹളവും ഒച്ചപ്പാടും ഉണ്ടാക്കരുത്. ആളുകളുടെ ചിത്രങ്ങൾ എടുക്കുന്നതിനും സ്വകാര്യ സ്ഥലത്ത് കയറുന്നതിനും അനുമതി വാങ്ങണം. രാജ്യത്തിെൻറ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ സഹായിക്കണം. മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളാതെ കൃത്യമായ സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണം. ടൂർ ഗൈഡുകൾ വിനോദ സഞ്ചാര മന്ത്രാലയത്തിെൻറ അനുമതിയുള്ളവരാണെന്ന് ഉറപ്പാക്കണം.
ഗ്രാമങ്ങൾ സന്ദർശിക്കുമ്പോൾ വന്യജീവികളുടെയും സസ്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണം. ഗ്രാമവാസികൾ നിത്യവൃത്തിക്ക് ഉപയോഗിക്കുന്നതായതിനാൽ പഴങ്ങളോ പച്ചക്കറികളോ പറിക്കരുത്. ജലസ്രോതസ്സുകൾ ഒട്ടും മലിനമാക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു. ഗ്രാമവാസികൾ കുടിവെള്ളത്തിനും കൃഷിക്കും പരമ്പരാഗത ജലസ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. ഗ്രാമങ്ങളും സമീപപ്രദേശങ്ങളും ചുറ്റിക്കാണുേമ്പാൾ നടപ്പാതകളും നിശ്ചിത വഴികളിലൂടെയും മാത്രം സഞ്ചരിക്കുക. ഗ്രാമവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽവേണം വാഹനങ്ങൾ പാർക്ക് ചെയ്യാൻ. ക്യാമ്പ് ചെയ്യുന്നവർ ഉയർന്ന സ്ഥലങ്ങൾ തെരഞ്ഞെടുക്കുക. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ വാദികൾക്ക് അടുത്തുള്ള ക്യാമ്പിങ് ഒഴിവാക്കുക.
മരുഭൂമികൾ കാണാനെത്തുന്നവർ പൂർണയോഗ്യതയുള്ള ടൂർ ഗൈഡുമാരുടെ സേവനം ഉറപ്പാക്കണം. ജി.പി.എസ് ഉപകരണങ്ങളും മറ്റും സുരക്ഷാ ഉപകരണങ്ങളും കൈവശമുണ്ടെന്ന് ഉറപ്പാക്കുക. ഗ്രൂപ്പായി മാത്രമാണ് മരുഭൂമി യാത്രകളിൽ പോകാൻ പാടുള്ളൂ. ഒന്നിലധികം വാഹനങ്ങളും ഉണ്ടാകണം. ഫോർ വീൽ വാഹനങ്ങളിൽ മാത്രമാണ് ഒാഫ് റോഡ് യാത്രകൾ പോകാൻ പാടുള്ളൂ. ഒറ്റക്ക് ഒാഫ് റോഡ് യാത്രകൾ പാടില്ല.
സ്പെയർപാർട്സ്, ഇന്ധനം, ആവശ്യത്തിന് ഭക്ഷണം എന്നിവ കരുതണം. സുഹൃത്തുക്കൾ അടക്കമുള്ളവരെ യാത്രയെ കുറിച്ച് അറിയിക്കണം. തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്ന സമയത്തെ കുറിച്ച് പറയുകയും വേണം. കടൽ യാത്ര പോകുന്നവർ ടൂറിസം വകുപ്പിെൻറ അംഗീകാരമുള്ള ബോട്ടുകളിൽ മാത്രമേ പോകാൻ പാടുള്ളൂ. ഒാരോ യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം. ട്രക്കിങ്ങിന് പോകുന്നവർ സഞ്ചരിക്കുന്ന പാതയുടെ ദൈർഘ്യത്തെ കുറിച്ച് ബോധവാന്മാരാകണം. ട്രക്കിങ്ങിന് വേണ്ട ഷൂസ് ധരിച്ചിരിക്കണം. മതിയായ ഭക്ഷണ പാനീയങ്ങളും കൊണ്ടുപോകണം.
-
KERALA14 hours ago
തൃശൂര്‍ കുന്നംകുളം നഗരത്തില്‍ ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ചു
-
INDIA14 hours ago
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷം :15 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പോലീസ്
-
KERALA14 hours ago
ഇന്ധന വില വീണ്ടും വര്‍ധിച്ചു : ഡീസല്‍ വില ലിറ്ററിന് 80.77 രൂപ
-
KERALA14 hours ago
പത്തനംതിട്ട ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു.
-
INDIA14 hours ago
റാലിക്കിടെ കര്‍ഷകന്റെ മരണം : ട്രാക്ടര്‍ മറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്
-
KERALA15 hours ago
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കമില്ല : പി.കെ. കുഞ്ഞാലിക്കുട്ടി
-
INDIA15 hours ago
അനധികൃത സ്വത്ത് സമ്പാദന കേസ് : വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും
-
KERALA15 hours ago
തിരുവനന്തപുരം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു, കാര്‍ കത്തി നശിച്ചു