Connect with us
Malayali Express

Malayali Express

ഷാർജയിലെമ്പാടും കാമറക്കണ്ണുകൾ

GULF

ഷാർജയിലെമ്പാടും കാമറക്കണ്ണുകൾ

Published

on

ഷാർജ: കുറ്റകൃത്യങ്ങൾ കുറച്ചു ​കൊണ്ടുവരുവാനും ജനജീവിതം കൂടുതൽ സന്തോഷവും സമാധാനവും നിറഞ്ഞതാക്കുവാനും ഷാർജ പൊലീസ്​ ശക്​തമായ നടപടിക്രമങ്ങൾ ആവിഷ്​കരിക്കുന്നു. കുറ്റവാളിക​െള നിലക്കുനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നഗരം മുഴുവൻ കാമറ നിരീക്ഷണത്തിലാക്കുവാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്​.
2020 ഓടെ എമിറേറ്റിലെ ജനവാസ കേന്ദ്രങ്ങളും ഒഴിഞ്ഞ പ്രദേശങ്ങളും മാളുകളും തെരുവുകളുമെല്ലാം​ പൂർണമായും കാമറാ വലയത്തിലാവുമെന്ന്​ ഷാർജ പൊലീസ്​ ഓപ്പറേഷൻ ഡയറക്​ടർ ജനറൽ ​ ബ്രിഗേഡിയർ മുഹമ്മദ്​ റാഷ്​ദി ബയാത്ത്​ ഷാർജ പൊലീസ്​ ആസ്​ഥാനത്ത്​ സംഘടിപ്പിച്ച വിദേശ മാധ്യമ സമ്മേളനത്തിൽ വ്യക്​തമാക്കി. നിലവിൽ എമിറേറ്റിൽ 600 കാമറകളാണുള്ളത്​.
അൽ നഹ്​ദയിൽ പരീക്ഷിച്ച്​ വിജയിച്ച 24 മണിക്കുർ പൊലീസ്​ സ്​റ്റേഷൻ മാതൃക മറ്റു മേഖലകളിലും നടപ്പാക്കും. നഹ്​ദ മേഖലയിൽ വലിയ കുറ്റകൃത്യങ്ങൾ പാടെ തടയുവാൻ പൊലീസ്​ സാമീപ്യം ഏറെ സഹായകമായി. നഗരത്തി​​​െൻറ വിവിധ ഭാഗങ്ങളിലും ദിബ്ബ, ഖോർഫക്കാൻ തുടങ്ങിയ ഉപനഗരങ്ങളിലും ഇതു നിലവിൽ വരും.

കഴിഞ്ഞവര്‍ഷം കുറ്റകൃത്യങ്ങളുടെ അളവ് 58.8 ശതമാനായി കുറഞ്ഞു. മൊബൈല്‍ പൊലീസ് സ്​റ്റേഷന്‍, പട്രോളിങ്, നിരീക്ഷണ കാമറ തുടങ്ങിയവയാണ് ഇതിന് സഹായകമായത്. സംഭവവ സ്ഥലങ്ങളിലേക്ക് പൊലീസിന് എത്താനുള്ള സമയം പരമാവധി ഏഴ് മിനിറ്റായി കുറക്കാനും സാധിച്ചിട്ടുണ്ട്.
പൊലീസിന്റെ മാധ്യമവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആരിഫ് ഹസന്‍ ബിന്‍ ഹുബൈദ്, സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ ഡോ. അലി ബു അല്‍സൂദ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News