EUROPE
ജർമനിയിൽ അഭയാർഥി കേന്ദ്രത്തിന് തീയിട്ടു

കൈപ്പുഴ ജോൺ മാത്യു
ബർലിൻ : ജർമനി നാട് കടത്താനിരുന്ന രണ്ട് അഭയാർഥികൾ താമസിച്ചിരുന്ന അഭയാർഥി കേന്ദ്രത്തിന് തീയിട്ടു. ബോണിനടുത്തുള്ള ബാഡ്– ഗോഡസ്ബെർഗിലാണ് സംഭവം.
സംഭവത്തിന്റെ പേരിൽ ഇരുപത്തിനാലും പത്തൊൻപതും വയസ്സുള്ള രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഇറാഖ് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. അഭയാർഥിത്വം നിഷേധിച്ചതിലുള്ള പകയാണ് തീവയ്പ്പിന്റെ പിന്നിലെന്ന് പൊലീസ് അറിയിച്ചു.
സംഭവം നടക്കുമ്പോൾ 150 അഭയാർഥികൾ കേന്ദ്രത്തിലുണ്ടായിരുന്നു. 251 പേരാണ് ഇവിടെ കൂട്ടമായി കഴിയുന്നത്. മുറിയ്ക്കുള്ളിൽ തീയിട്ടശേഷം വിഡിയോ ഇവർ തന്നെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ചിത്രം വൈറൽ ആകുകയും ചെയ്തു. സംഭവം അറിഞ്ഞ് പാഞ്ഞെത്തിയ പൊലീസും രക്ഷാപ്രവർത്തരും അഗ്നിശമനസേനാഗംങ്ങളും ചേർന്നു നാല് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധയമാക്കിയത്. ഇവിടെ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി പാർപ്പിച്ചു.
അഭയാർഥികൾ അക്രമികൾ ആകുന്നതിൽ പരക്കെ ആക്ഷേപം ഉയർന്നു കഴിഞ്ഞു. ജർമനിയിലെ കുറ്റകൃത്യങ്ങളിൽ പന്ത്രണ്ട് ശതമാനവും നടത്തുന്നത് അഭയാർഥികളാണെന്നാണ് മാധ്യമ റിപ്പോർട്ട്.
-
KERALA11 hours ago
ഉമ്മന്‍ചാണ്ടി യുഡീഎഫിനെ നയിക്കും
-
KERALA11 hours ago
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
-
INDIA12 hours ago
അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മിച്ച് ചൈന
-
KERALA12 hours ago
കാണാതായ വീട്ടമ്മയെ കിലോമീറ്ററുകള്‍ മാറി ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
-
INDIA13 hours ago
50000 രൂപ കൊട്ടേഷന്‍ ഫീസ് കൊടുത്ത് മകളെ കൊലപ്പെടുത്തി: 58കാരി അറസ്റ്റില്‍
-
INDIA13 hours ago
ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
-
KERALA13 hours ago
കുതിരാനിലെ തുരങ്കപാതയില്‍ നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണു
-
KERALA13 hours ago
തൃശൂര്‍ ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10 ഡോക്ടര്‍മാര്‍ വാക്സിന് കുത്തിവെയ്പെടുത്തില്ല