Connect with us
Malayali Express

Malayali Express

പ്ര​​​ള​​​യം: സ​ഹാ​യ​വു​മാ​യി ഖ​​​ത്ത​​​ർ റെ​​​ഡ്ക്ര​​​സ​​​ൻ​​​റ് സം​​ഘം ബം​​​ഗ്ലാ​​​ദേ​​​ശി​​ൽ

GULF

പ്ര​​​ള​​​യം: സ​ഹാ​യ​വു​മാ​യി ഖ​​​ത്ത​​​ർ റെ​​​ഡ്ക്ര​​​സ​​​ൻ​​​റ് സം​​ഘം ബം​​​ഗ്ലാ​​​ദേ​​​ശി​​ൽ

Published

on

ദോ​​​ഹ: പ്ര​​​ള​​​യം പി​​​ടി​​​ച്ചു​​​ല​​​ച്ച ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ​ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​നാ​യി ഖ​​​ത്ത​​​ർ റെ​​​ഡ്ക്ര​​​സ​​​ൻ​​​റി​​െൻറ പ്ര​​​ഥ​​​മ സം​​​ഘ​മെ​ത്തി. തു​​​ർ​​​ക്കി റെ​​​ഡ്ക്ര​​​സ​​​ൻ​​​റു​​​മാ​​​യി ചേ​​​ർ​​​ന്ന് അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​മ്പു​​​ക​​​ൾ സ്​​​​ഥി​​​തി ചെ​​​യ്യു​​​ന്ന കോ​​​ക്സ്​ ബ​​​സാ​​​ർ സം​​​ഘം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. തു​​​ർ​​​ക്കി സം​ഘ​വു​മാ​​​യി ചേ​​​ർ​​​ന്ന് പ്ര​​​ള​​​യം വി​​​ഴു​​​ങ്ങി​​​യ ധാ​​​ക്ക​​​യി​​​ലെ വ​​​ട​​​ക്കു​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യ​​​മാ​​​യി 2000 ഭ​​​ക്ഷ്യ പാ​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നും തീ​​​രു​​​മാ​​​ന​​മാ​​​യി​​​ട്ടു​​​ണ്ട്.

ക്യു.​​​ആ​​​ർ.​സി.​​​എ​​​സ്​ റി​​​ലീ​​​ഫ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​റ​​​ർ​​​നാ​​​ഷ​​​ന​​​ൽ ഡി​​​വി​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് സ​​​ലാ​​​ഹ് ഇ​​​ബ്റാ​​​ഹി​​​മിെ​​​ൻ​​​റ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത സം​​​ഘം ബം​​​ഗ്ലാ​​​ദേ​​​ശ് റെ​​​ഡ്ക്ര​​​സ​​​ൻ​​​റിെ​​​ൻ​​​റ ക്യാ​​​മ്പ് സ​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം ന​ൽ​കു​ക​യും ചെ​​​യ്തു. 322 കു​​​ടും​​​ബ​​​ങ്ങ​​​ൾ​ക്ക്​ ഷെ​​​ൽ​​​ട്ട​​​ർ അ​​റ്റ​​കു​​റ്റ​​​പ്പ​ണി​​​ക്കാ​​​യു​​​ള്ള കി​​​റ്റു​​​ക​​​ളും ന​​ൽ​​കി. ഖ​​​ത്ത​​​ർ റെ​​​ഡ്ക്ര​​​സ​​​ൻ​​​റ് സൊ​​​സൈ​​​റ്റി​​​യും കു​​​വൈ​​​ത്ത് റെ​​​ഡ്ക്ര​​​സ​​​ൻ​​​റും ചേ​​​ർ​​​ന്ന് സ്​​​​ഥാ​​​പി​​​ച്ച ഷെ​​​ൽ​​​ട്ട​​​ർ ക്യാ​​​മ്പും സം​​​ഘം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ക്യാ​​​മ്പ് 19ലെ ​​​ക്യു.​​​ആ​​​ർ.​സി.​​​എ​​​സ്​ ഹെ​​​ൽ​​​ത്ത് പോ​​​സ്​​​​റ്റ്​ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​ക​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യും ചെ​​​യ്തു. ഖ​​​ത്ത​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ൻ​​​റ് ഫ​​​ണ്ടിെ​​​ൻ​​​റ സ​​​ഹാ​​​യ​​​ത്തോ​​​ടെ റെ​​​ഡ്ക്ര​​​സ​​​ൻ​​​റ് വി​​​ക​​​സി​​​പ്പി​​​ച്ച ബം​​​ഗ്ലാ​​​ദേ​​​ശ് റെ​​​ഡ്ക്ര​​​സ​​​ൻ​​​റ് ഫീ​​​ൽ​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യും സം​ഘം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.
ഏ​​​ഴ് ത​​​മ്പു​​​ക​​​ളി​​​ലാ​​​യി സ്​​​​ഥി​​​തി ചെ​​​യ്തി​​​രു​​​ന്ന ഫീ​​​ൽ​​​ഡ് ആ​​​ശു​​​പ​​​ത്രി ഉ​​​രു​​​ക്കു​​​കൊ​​​ണ്ടു​​​ണ്ടാ​​​ക്കി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്ക് ഖ​​​ത്ത​​​ർ സ​​​ഹാ​​​യ​​​ത്താ​​​ൽ മാ​​​റ്റി​​​സ്​​​​ഥാ​​​പി​​​ച്ചി​​​രു​​​ന്നു. റോ​ഹി​ങ്ക്യ​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്കും കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നും മി​​​ക​​​ച്ച സേ​​​വ​​​ന​​​മാ​​​ണ് ല​​​ഭി​​​ച്ചു​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ൽ 144 പേ​​​ർ​​ മ​ര​ണ​പ്പെ​ടു​ക​യും ര​​​ണ്ട​​​ര ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ ഭ​വ​ന​ര​ഹി​ത​രാ​കു​ക​യും ചെ​യ്​​തി​രു​ന്നു. 28 പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലാ​​​യി ഏ​​​ഴ് മി​​​ല്യ​​​ൻ ജ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണ് പ്ര​​​ള​​​യം ബാ​​​ധി​​​ച്ച​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. 1,63,000 ഹെ​​​ക്ട​​​ർ കൃ​​​ഷി​​​ഭൂ​​​മി വെ​​​ള്ള​​​ത്തി​​​ന​​ടി​​​യി​​​ലാ​യി​ട്ടു​ണ്ട്.
മ​​​ലി​​​ന​​​ജ​​​ലം ക​​​ര​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​യ​​​ത് പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി ഭീ​​​ഷ​​​ണി​​​ക​ളും ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News