Thursday, March 28, 2024
HomeIndiaട്വന്റി 20യില്‍ 3000 റണ്‍സ് തികച്ച്‌ സ്മൃതി മന്ദാന

ട്വന്റി 20യില്‍ 3000 റണ്‍സ് തികച്ച്‌ സ്മൃതി മന്ദാന

മുംബയ്: സ്മൃതി മന്ദാന ട്വന്റി 20യില്‍ 3000 റണ്‍സ് തികയ്‌ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി . ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടി20യിലാണ് ഇടംകൈയ്യന്‍ ബാറ്ററുടെ നേട്ടം.

വെളളിയാഴ്ച നടന്ന മത്സരത്തില്‍ 54 റണ്‍സ് എടുത്ത് ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു സമൃതി മന്ദാന.

വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വനിതാ ടീം ക്യാപറ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് ഈ നേട്ടം നേരത്തേ സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. സൂസി ബേറ്റ്സ്, മെഗ് ലാനിംഗ്, സ്റ്റെഫാനി ടെയ്ലര്‍, സോഫി ഡിവിന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിങ്ങനെ അന്താരാഷ്‌ട്ര താരങ്ങളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

ബാബര്‍ അസം, പോള്‍ സ്റ്റെര്‍ലിംഗ്, ആരോണ്‍ ഫിഞ്ച് എന്നിവരും 3000 റണ്‍സ് പിന്നിട്ട മറ്റു അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular