EUROPE
കശ്മീര്‍ യാത്ര: പൗരൻമാർക്ക് മുന്നറിയിപ്പുമായി ജര്‍മനിയും ബ്രിട്ടനും

ജോസ് കുമ്പിളുവേലിൽ
ബര്‍ലിന്‍ : ജമ്മു കാശ്മീരിലേക്ക് വിനോദ യാത്ര നടത്താനുദ്ദേശിക്കുന്ന സ്വന്തം പൗരന്മാര്ക്ക് ജര്‍മനിയും ബ്രിട്ടനും ഓസ്ട്രേലിയയും മുന്നറിയിപ്പ് നല്കി. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്. കശ്മീരില്‍ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്. അമര്‍നാഥില്‍ പാക്കിസ്ഥാന് സൈന്യവും ഭീകരരും ചേര്‍ന്ന് ആക്രമണത്തിനു തയാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.
സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയും പെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് വിദേശ കാര്യ ഓഫീസും മുന്നറിയിപ്പ് നല്‍കിയത്. ഏറ്റുമുട്ടലുകള്‍ക്കും ബോംബാക്രമണങ്ങള്‍ക്കും ഗ്രനേഡ് ആക്രമണങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും സാധ്യതയുള്ളതായി ബ്രിട്ടീഷ് വിദേശ കാര്യ ഓഫീസ് വ്യക്തമാക്കി.
ജമ്മു കാശ്മീരിലേക്കുള്ള വിമാന യാത്രകള്‍ ഒഴികെ ബാക്കി എല്ലാ യാത്രകളും ഒഴിവാക്കണമെന്നാണ് ബ്രിട്ടന്റെ നിര്‍ദ്ദേശം. കശ്മീരിലെ പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകരുതെന്ന് ബ്രിട്ടന് നേരത്തെതന്നെ പൗരന്മാരോട് നിര്‍ദ്ദേശിച്ചിരുന്നു. പാക്കിസ്ഥാന് അതിര്‍ത്തിയിലേക്ക് പോകരുതെന്നും ജമ്മു – ശ്രീനഗര്‍ ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടന് പൗരന്മാരോട് നിര്‍ദ്ദേശിച്ചു. ടൂറിസ്റ്റുകളോടു സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.
ഇന്ത്യയിലുള്ള ഓസ്ട്രേലിയന്‍ പൗരന്മാര് ഉയര്‍ന്ന ജാഗ്രത പാലിക്കണമെന്നും ഓസ്ട്രേലിയ നിര്‍ദ്ദേശിച്ചു. കശ്മീരില്‍ താമസിക്കുന്ന യാത്രക്കാര്‍ പ്രത്യേകിച്ച് കശ്മീര്‍ താഴ്വര, അമര്‍നാഥ യാത്രാ തീർഥാടന മാര്‍ഗം എന്നിവിടങ്ങളിലുള്ളവര്‍ എത്രയും വേഗം ജമ്മു കശ്മീരില്‍ നിന്ന് പുറത്തുപോകാന്‍ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയവും നിര്‍ദ്ദേശിച്ചു.
-
KERALA9 hours ago
ഹരിത സന്ദേശവുമായി സൈക്കിള്‍ സവാരി സംഘം കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തി
-
INDIA9 hours ago
യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം
-
INDIA18 hours ago
കർണാടക: ഡി.കെയുടെ റോൾ എന്ത്? അധ്യക്ഷനാകുന്നത് മറ്റൊരാൾ
-
INDIA18 hours ago
പൗരത്വബിൽ: കോണ്‍ഗ്രസ് രണ്ടും കല്പിച്ച്; ഡൽഹി പ്രക്ഷുബ്ദമാകും
-
INDIA18 hours ago
പൗരത്വബിൽ : പ്രതിഷേധം കനക്കുന്നു; രാജ്യം കത്തുന്നു
-
INDIA18 hours ago
പൗരത്വ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
-
KERALA18 hours ago
വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
-
KERALA19 hours ago
ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു