LATEST NEWS
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രവിശാസ്ത്രിക്ക് തുടരാന്‍ സാധ്യത

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് രവി ശാസ്ത്രി തെറിക്കുമോ ഇല്ലയോയെന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഏറെക്കുറേ അറുതിയായെന്നു സൂചന. ശാസ്ത്രിക്കു കീഴില്‍ ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യയെ ശാസ്ത്രി തന്നെ തുടര്‍ന്നും പരിശീലിപ്പിക്കുമെന്നും പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി(സി.എ.സി.) അംഗം തന്നെ വെളിപ്പെടുത്തിയെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ നായകന് കപില്‍ദേവ്, മുന്‍ താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്വാദ്, ഇന്ത്യന്‍ വനിതാ ടീം മുന്‍ അംഗം ശാന്താ രംഗസ്വാമി എന്നിവരാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനായി നിയമിച്ച സി.എ.സിയിലെ അംഗങ്ങള്‍.
ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് വിദേശിയെ നിയമിക്കാന്‍ സി.എ.സിക്കു താല്പര്യമില്ലാത്തതാണ് ശാസ്ത്രിക്കു വീണ്ടും നറുക്ക് വീഴാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇതിനു മുമ്പ് ബി.സി.സി.ഐയിലെ ഒരു മുതിര്‍ന്ന അംഗവും ശാസ്ത്രിയെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമില്‍ തലമുറമാറ്റം നടക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രി പരിശീലകനായി തുടരുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
സി.എ.സിയായിരിക്കും പരിശീലകനെ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നു നേരത്തെ സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ. പ്രത്യേക അഡ്മിനിസ്ട്രേഷന് കമ്മിറ്റിയുടെ തലവന്‍ വിനോദ് റായ് വ്യക്തമാക്കിയിരുന്നു. സി.എ.സിയുടെ ശിപാര്‍ശ ബി.സി.സി.എൈയ്ക്കു സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനു പകരം തീരുമാനം കൈക്കൊണ്ട് കോച്ചിനെ പ്രഖ്യാപിക്കാനുള്ള അധികാരമാണ് സി.എ.സിക്ക് നല്‍കിയിരിക്കുന്നതെന്നും വിനോദ് റായ് വ്യക്തമാക്കി.
അതേസമയം അപേക്ഷ നല്‍കിയവരുടെ ഇന്റര്‍വ്യു സംബന്ധിച്ച് ഇതുവരെ തീയതിയായിട്ടില്ല. ഓഗസ്റ്റ് പകുതിയോടെ ഇന്റര്‍വ്യൂ നടക്കുമെന്ന് വിനോദ് റായ് നേരത്തെ പറഞ്ഞിരുന്നെങ്കിലും സി.എ.സിക്ക് ബി.സി.സി.ഐയില്‍ നിന്ന് ഇതു സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഇന്ത്യന്‍ മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗ്യാരി കിര്സ്റ്റന്, സണ്‍റൈസേഴ്സ് മുന്‍ പരിശീലകനും ഓസ്ട്രേലിയന്‍ മുന്‍ താരവുമായ ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന് സിങ്, ലാല്‍ ചന്ദ് രാജ്പുത് എന്നിവരാണ് അപേക്ഷ നല്കിയ രണ്ടായിരത്തോളം പേരില്‍ പ്രമുഖര്‍.
വിദേശികളെ പരിശീലകരാക്കാന്‍ താല്പര്യമില്ലെന്നു സി.എ.സി. വ്യക്തമാക്കിയ സാചര്യത്തില്‍ റോബിന് സിങ്, ലാല്‍ ചന്ദ് രാജ്പുത് എന്നിവരാകും ശാസ്ത്രിക്ക് ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത. ഇന്ത്യ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയപ്പോള്‍ പരിശീലകനായിരുന്നു രാജ്പുത്. റോബിന് സിങ്ങിന് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനായി പ്രവര്‍ത്തിച്ചുള്ള പരിചയമുണ്ട്.
-
KERALA3 hours ago
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഗവര്‍ണര്‍
-
KERALA3 hours ago
മകന്റെ വിവാഹം ആഡംബരമാക്കിയ സിപിഎം നേതാവിന് സസ്പെന്ഷന്
-
KERALA3 hours ago
കെ.എസ്.ആര്.ടി.സി. ബസില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് ഗുരുതര പരിക്ക്
-
LATEST NEWS3 hours ago
ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം
-
KERALA3 hours ago
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം തുടരും : മുസ്ലിം സംഘടനകള്‍
-
INDIA3 hours ago
പൗരത്വ ഭേദഗതി ബില്ലില്‍ നേരിയ മാറ്റം വരുത്താന്‍ തയാറെന്ന് അമിത്ഷാ
-
KERALA17 hours ago
ഹരിത സന്ദേശവുമായി സൈക്കിള്‍ സവാരി സംഘം കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തി
-
INDIA17 hours ago
യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം