Wednesday, April 24, 2024
HomeKeralaകേരളം സംരംഭക സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി പി. രാജീവ്

കേരളം സംരംഭക സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളം സംരംഭക സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മിഷൻ1000 പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും ഓണ്‍ലൈൻ പോര്‍ട്ടല്‍ ലോഞ്ചിംഗും തിരുവനന്തപുരത്ത് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി രൂപ മൊത്തം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകളായി ഉയര്‍ത്താൻ ലക്ഷ്യമിട്ടുള്ള മിഷൻ 1000 സംരംഭത്തിന് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് ഇതിന്‍റെ ഭാഗമായാണ്.

ആദ്യഘട്ടത്തില്‍, എംഎസ്‌എംഇകളുടെ 88 അപേക്ഷകള്‍ സംസ്ഥാനതല കമ്മിറ്റി തെരഞ്ഞെടുത്തു. ഇവര്‍ക്കുള്ള അംഗീകാരപത്രമാണ് ചടങ്ങില്‍ വിതരണം ചെയ്യുന്നത്. ഇവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന ഗവണ്‍മെന്‍റ് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular