Connect with us
Malayali Express

Malayali Express

ശ്രീറാമിനു ജാമ്യം : കസ്റ്റഡിയിൽ വിട്ടു കൊടുക്കാതെ കോടതി

KERALA

ശ്രീറാമിനു ജാമ്യം : കസ്റ്റഡിയിൽ വിട്ടു കൊടുക്കാതെ കോടതി

Published

on

മാധ്യമപ്രവർത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല.

അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ വാദം ജാമ്യം ലഭിക്കുന്നതിൽ നിർണായകമാവുകയും ചെയ്തു. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പൊലീസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. നേരത്തെ അപകടമുണ്ടാക്കിയ വാഹനത്തിൻറെ ഭാഗങ്ങൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.ശ്രീറാമിനെ ഡോപുമൻ ടെസ്റ്റിന് ( ലഹരിമരുന്ന് പരിശോധന) വിധേയനാക്കാണമെന്ന് കേസിൽ കക്ഷി ചേർന്ന സിറാജ് പത്രത്തിൻറെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലു ഈ ഹർജി കോടതി ഇന്നു പരിഗണിച്ചില്ല.

Continue Reading

Latest News