Connect with us
Malayali Express

Malayali Express

കശ്മീര്‍: ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അറസ്റ്റില്‍

INDIA

കശ്മീര്‍: ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അറസ്റ്റില്‍

Published

on

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ അറസ്റ്റില്‍. പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറണ്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും വീട്ടുതടങ്കലിലായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനും കശ്മീരിനെ വിഭജിക്കുന്നതിനുമുള്ള ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി രണ്ട് മുന്‍ മുഖ്യമന്ത്രിമാരടക്കം കശ്മീരിലെ പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമിയും കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ മജീദും വീട്ടുതടങ്കലിലാണ്.

ഞായറാഴ്ച വൈകിട്ടാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ബില്‍ അവതരണത്തിന് മുന്നോടിയായി കശ്മീരില്‍ വന്‍ തോതില്‍ സൈനിക വിന്യാസവും നടത്തിയിരുന്നു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News