LATEST NEWS
ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ടിനെ തകര്‍ത്ത ആദ്യ ടെസ്റ്റില്‍ ഓസീസിന് 251 റണ്‍സ് ജയം

ആഷസ് ടെസ്റ്റില്‍ ആദ്യ വിജയം ഓസ്ട്രലിയക്ക്. ഇംഗ്ലണ്ടിനെ 251 റണ്‍സിനാണ് ഓസീസ് തകര്‍ത്തത്. സ്കോര്‍ : ഓസ്ട്രേലിയ 284/10 487/7. ഇംഗ്ലണ്ട് 374/10 146/10. ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സ്മിത്തും രണ്ടാം മത്സരത്തില്‍ സെഞ്ചുറിയ നേടിയ മാത്യു വെയ്ഡും ഒന്‍പത് വിക്കറ്റുകള്‍ നേടിയ നഥാന്‍ ലിയോണുമാണ് ഓസീസിന്റെ വിജയത്തിന് പിന്നില്‍.
രണ്ടാം ഇന്നിംഗ്സില്‍ 398 റണ്‍സ് വിജയലക്ഷമായി ഇറങ്ങിയ ഇംഗ്ലണ്ട് 146 റണ്‍സില്‍ എല്ലാവരും പുറത്തായി. ക്രിസ് വോക്സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്പ് സ്കോറര്‍. 37 റണ്‍സാണ് വോക്സ് നേടിയത്. ജയിംസ് ആന്ഡേഴ്സണ് 4 റണ്‍സുമായി പുറത്താകാതെ നിന്നു. റോറി ബേ്ണ്‍സ് (11), ജേസണ്‍ റോയ് (28), ജോ റൂട്ട് (28), ജോ ഡെന്‍ലി (11), ജോസ് ബട്ലര് (1), ബെന്‍ സ്റ്റോക്സ് (6), ജോണി ബെയര്‍സ്റ്റോ (6), മൊയീന്‍ അലി (4), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എ്ന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്കോറുകള്‍.
രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റുകളാണ് നഥാന്‍ വീഴ്ത്തിയത്. ഇതോടെ 350 വിക്കറ്റുകള്‍ ടെസ്റ്റില്‍ നഥാന്‍ പിന്നിട്ടു. പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഓസീസ് രണ്ടം ഇന്നിംഗ്സില്‍ 487 ന് ഡി€യര്‍ ചെയ്യുകയായിരുന്നു. സ്മിത്ത് (142), മാത്യു (110) ഇവരുടെ സെഞ്ചുറിയാണ് ഓസീസിന് മികച്ച ലീഡ് നേടിക്കൊടുത്തത്.
-
KERALA9 hours ago
ഹരിത സന്ദേശവുമായി സൈക്കിള്‍ സവാരി സംഘം കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തി
-
INDIA9 hours ago
യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം
-
INDIA17 hours ago
കർണാടക: ഡി.കെയുടെ റോൾ എന്ത്? അധ്യക്ഷനാകുന്നത് മറ്റൊരാൾ
-
INDIA18 hours ago
പൗരത്വബിൽ: കോണ്‍ഗ്രസ് രണ്ടും കല്പിച്ച്; ഡൽഹി പ്രക്ഷുബ്ദമാകും
-
INDIA18 hours ago
പൗരത്വബിൽ : പ്രതിഷേധം കനക്കുന്നു; രാജ്യം കത്തുന്നു
-
INDIA18 hours ago
പൗരത്വ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
-
KERALA18 hours ago
വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
-
KERALA19 hours ago
ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു