Connect with us
Malayali Express

Malayali Express

യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികളെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കി

KERALA

യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തിലെ പ്രതികളെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കി

Published

on

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കി. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. മൂവരും പരീക്ഷാ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

പി.എസ്.സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷാ സമയത്ത് മൂവരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്.എം.എസായി ഇവര്‍ക്ക് ലഭിച്ചുവെന്നുമാണ് കണ്ടെത്തല്‍. ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിന് പുറമെ പി.എസ്.സി പരീക്ഷ എഴുതുന്നതില്‍ നിന്നും മൂവരെയും വിലക്കുകയും ചെയ്തിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലയിലേക്കുള്ള പരീക്ഷയാണ് നടന്നതെങ്കിലും ഇവര്‍ മൂന്നുപേരും തിരുവനന്തപുരത്താണ് പരീക്ഷ എഴുതിയത്. പുറത്തുനിന്നുള്ളവരുടെ കൂടി സഹായത്തോടെയാണ് മുന്നുപേരും തട്ടിപ്പ് നടത്തിയതെന്നാണ് പി.എസ്.സിയുടെ നിഗമനം.

Continue Reading

Latest News