Connect with us
Malayali Express

Malayali Express

സുവി.ചെറുവത്തൂർ ജോയ് തേനിയിൽ വാഹനാപകടത്തിൽ മരിച്ചു

KERALA

സുവി.ചെറുവത്തൂർ ജോയ് തേനിയിൽ വാഹനാപകടത്തിൽ മരിച്ചു

Published

on

തൃശൂർ : കുന്നംകുളം ചൊവ്വന്നൂർ എബനേസർ വില്ലയിൽ സുവിശേഷകൻ ചെറുവത്തൂർ ജോയ് ( 56 ) ഓഗസ്റ്റ് 4 ന് ഞായറാഴ്ച തമിഴ്നാട് തേനിക്കടുത്ത് ബോഡിനായ്ക്കന്നൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു .പഴഞ്ഞി ചെറുവത്തൂർ ചാക്കോച്ചൻ- തങ്ക ദമ്പതികളുടെ മകനാണ്.
ഭാര്യ: സിമി (മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി കുന്നംകുളം)
ചൊവ്വന്നൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗവും സുവിശേഷ പ്രവർത്തകനുമായ ജോയ് കഴിഞ്ഞ ചില മാസങ്ങളായി ബോഡിനായ്ക്കന്നൂരിൽ പ്രവർത്തനത്തിൽ ആയിരുന്നു.
ഞായറാഴ്ച രാവിലെ ആരാധന നടത്തുന്നതിനായി നടന്നുപോകുമ്പോൾ ബൈക്ക് ഇടിച്ചായിരുന്നു മരണം.

സംസ്കാരം ആഗസ്റ്റ് 5 തിങ്കളാഴ്ച ഉച്ചയ്ക്ക് കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ

റിപ്പോർട്ട് പി പി ചെറിയാൻ

Continue Reading

Latest News