Connect with us
Malayali Express

Malayali Express

വിശ്വാസത്തിന്റെ വഴിയിൽ കലയ്ക്കും സംസ്കാരത്തിനും വ്യക്തമായ പങ്കുണ്ട്

USA

വിശ്വാസത്തിന്റെ വഴിയിൽ കലയ്ക്കും സംസ്കാരത്തിനും വ്യക്തമായ പങ്കുണ്ട്

Published

on

സീറോ മലബാർ കൺവെൻഷൻ ഇന്നുമുതൽ  ഹൂസ്റ്റണിൽ വച്ച് നടക്കുകയാണ്. ഈ അവസരത്തിൽ പരിപാടിയുടെ പ്രധാന സ്പോൺസറായ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കൻ സംസാരിക്കുന്നു

ഓഗസ്റ്റ് ഒന്ന് രണ്ട് മൂന്ന് തീയതികളിൽ ആയി ഹൂസ്റ്റണിലെ ഹിൽസ്റ്റൺ അമേരിക്ക ഹോട്ടലിൽ വച്ച് സീറോ മലബാർ കൺവെൻഷൻ നടക്കുകയാണ്. ഏകദേശം അയ്യായിരത്തോളം ആളുകൾ പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് വർഷം മുൻപാണ് ഇത്തരത്തിലൊരു കൺവെൻഷൻ അറ്റ്ലാന്റയിൽ നടന്നത്.

വിപുലമായ സജ്ജീകരണങ്ങളാണ് പരിപാടിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് ഈ പരിപാടിയുടെ മുഖ്യ പ്രചാരകർ ട്രിനിറ്റി ഗ്രൂപ്പാണ്. ഇത്തരം ഒരു പരിപാടിയുടെ സ്പോൺസർ ആയി മാറാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. കാരണം യുവജനങ്ങളെ വിശ്വാസത്തിലേക്ക് കൊണ്ടുവരുക എന്നുള്ള ഒരു ലക്ഷ്യവുമായാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഉണരുക പ്രശോഭിക്കുക എന്നുള്ളതാണ് ഇതിന്റെ ആപ്തവാക്യം. അതുകൊണ്ട് തന്നെ ഇത്തരം ഒരു പരിപാടിയുടെ സ്പോൺസർ ആയി മാറാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.

പരിപാടി വിജയകരമാക്കാൻ വിവിധ കമ്മിറ്റികൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്കാരത്തെയും കലയുടെയും ഒരു രത്നച്ചുരുക്കം ആയാണ് ഈ പരിപാടി ഇവിടെ ഇപ്പോൾ നടത്തപ്പെടുന്നത്. വിശ്വാസത്തിന്റെ വഴിയിൽ കലയ്ക്കും സംസ്കാരത്തിനും വ്യക്തമായ പങ്കുണ്ട് എന്ന് കാണിക്കുന്ന രീതിയിലുള്ള പരിപാടികളാണ് ഇവിടെ സംഘടിപ്പിക്കുന്നത്. കർദിനാൾ മാർ ആലഞ്ചേരി ഉൾപ്പെടെയുള്ള പ്രമുഖരായ വചനപ്രഘോഷകരും ഈ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്.

എല്ലാ പ്രായത്തിലുമുള്ള ആളുകളും പങ്കെടുക്കുന്ന ഒരു പരിപാടിയാണ് എന്നതാണ് ഈ കൺവെൻഷന്റെ ഏറ്റവും വലിയ പ്രത്യേകത. മെഗാ ഷോകൾ ഉൾപ്പെടെയുള്ള ആസ്വാദ്യകരമായ പരിപാടികൾ ഈ കൺവൻഷനിൽ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയുടെ പ്രധാന ചാനൽ പാർട്ണർ ഫ്ലവേഴ്സ് ടിവി ആണ്. ശാലോം ഉൾപ്പെടെയുള്ള ഇതര മാധ്യമങ്ങൾ ഇതിൽ പങ്കാളികൾ ആണെങ്കിലും പരിപാടിയുടെ പ്രക്ഷേപണവുമായി ബന്ധപ്പെട്ട് പൂർണ അധികാരം ഫ്ലവേഴ്സ് ചാനലിന് ആണ് നൽകിയിരിക്കുന്നത്.

കൺവൻഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന മെഗാസമ്മാനം ബിഎംഡബ്ല്യൂ കാർ ആണ്. ജോയ് ആലുക്കാസ് ആണ് സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്. ഇത്രയും വലിയ വിസ്മയങ്ങൾ ഉള്ളതിനാൽ തന്നെ എല്ലാവരും പരിപാടിക്കായി കാത്തിരിക്കുകയാണ്.

ഇതിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇത്തരത്തിലൊരു കൺവെൻഷൻ സംഘടിപ്പിച്ചതിന്റെ പ്രധാന ഉദ്ദേശം എന്നുള്ളത് ചെറുപ്പക്കാരെ വിശ്വാസത്തിന്റെ വഴിയിലേക്ക് ചേർത്തു നിർത്തുക എന്നുള്ളതാണ്. ട്രിനിറ്റി ഗ്രൂപ്പ് കൺവെൻഷന് സാമ്പത്തികമായ ഒരു പിന്തുണ നൽകിയതിന്റെ പ്രധാന കാരണവും യുവാക്കളെ വിശ്വാസത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു എന്നുള്ളതുകൊണ്ടാണ്. വിശ്വാസികൾ ആകുക വഴി അവരുടെ സംസ്കാരത്തിലാണ് മാറ്റം ഉണ്ടാക്കുക അതുകൊണ്ടുതന്നെയാണ് ആണ് പുതിയ തലമുറയെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കാൻ ഇത്തരം കൺവെൻഷനുകൾ ആവശ്യമായി വരുന്നത്. നമ്മൾ ഏത് നാട്ടിൽ ആയിരുന്നാലും നമ്മുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണം എന്ന് താല്പര്യം ഉള്ളതിനാലാണ് ട്രിനിറ്റി ഗ്രൂപ്പ് കൺവെൻഷന്റെ പ്രധാന പ്രചാരകരാകാൻ തീരുമാനിച്ചത്.

Continue Reading

Latest News