Friday, April 19, 2024
HomeKeralaരാഹുല്‍ഗാന്ധിയുടെ നിര്‍ബന്ധം; കെ സുധാകരന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

രാഹുല്‍ഗാന്ധിയുടെ നിര്‍ബന്ധം; കെ സുധാകരന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ന്യൂറോ സംബന്ധമായ ചികിത്സയ്ക്കായാണ് യാത്ര.

വിസ ലഭിക്കുന്ന മുറയ്ക്ക് യാത്രാ തീയതി തീരുമാനിക്കുമെന്നാണ് വിവരം.

ആരോഗ്യപ്രശ്‌നങ്ങളില്‍ സുധാകരന്‍ നിലവില്‍ കേരളത്തില്‍ ചികിത്സ തേടുന്നുണ്ട്. ഇതുപോരെന്നും അമേരിക്കയില്‍ പോയി വിദഗ്ധ ചികിത്സ തേടാനും രാഹുല്‍ഗാന്ധി നിര്‍ബന്ധിക്കുകയായിരുന്നു. രാഹുലിന്റെ നിര്‍ബന്ധം കൂടി കണക്കിലെടുത്താണ് അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചത്.

അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷിച്ച കാര്യം ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന്‍ അറിയിച്ചിരുന്നു. രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് അദ്ദേഹം കെപിസിസി നേതൃയോഗത്തില്‍ അറിയിച്ചത്.

ചികിത്സയ്ക്ക് യാത്ര വേണ്ടിവരുമെന്ന് കെ സുധാകരന്‍ അറിയിച്ചതായി എഐസിസി നേതൃത്വം സ്ഥിരീകരിച്ചു. സുധാകരന് പകരം കെപിസിസി പ്രസിഡന്റ് പദവിയില്‍ ആര്‍ക്കെങ്കിലും പകരം ചുമതല നല്‍കണോയെന്ന് ാലോചിച്ചിട്ടില്ല. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായ ശേഷം മറ്റു കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്നും എഐസിസി സൂചിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular