Connect with us
Malayali Express

Malayali Express

മുസ്ലീംലീഗ് എംപിമാർ പരാജയം : പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി ; പരസ്യവിമർശനവുമായി നേതാക്കൾ

KERALA

മുസ്ലീംലീഗ് എംപിമാർ പരാജയം : പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി ; പരസ്യവിമർശനവുമായി നേതാക്കൾ

Published

on

മാത്യു ജോണ്‍

മുത്തലാഖ് ബില്ലിനെതിരായി വോട്ട് ചെയ്തെങ്കിലും നിയമനിർമ്മാണത്തെ എതിർക്കുന്ന കക്ഷിയെന്ന നിലയിൽ ലീഗിന്‍റെ നിലപാട് പാർലമെന്‍റിൽ അവതരിപ്പിക്കാനാവാതെ പോയത് പാർട്ടിയിൽ വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ സഭാ സമ്മേളനം കഴിഞ്ഞ് പ്രതികരിക്കാമെന്നാണ് അബ്ദുൾ വഹാബ് എം പി യുടെ പ്രതികരണം. നേരത്തെ മുത്തലാഖ് ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി എം പി വൈകിയെത്തിയത് ലീഗ് അണികൾക്കും നേതൃത്വത്തിനുമിടയിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ എന്നതിനപ്പുറം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും ഇകെ വിഭാഗം സുന്നികളുടെ നേതാവുമാണ് മൊയീൻ അലി. ലീഗ് എംപിമാർക്കെതിരെ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അമർഷവും പ്രതിഷേധവുമാണ് മൊയീൻ അലിയുടെ വാക്കുകളിലൂടെ പുറത്തു വരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അബ്ദുൾ വഹാബ് എം പി ക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മൊയീൻ അലി രംഗത്ത്. മുസ്ലീം ന്യൂനപക്ഷത്തിൻറെ ശബ്ദമായി മാറേണ്ട വലിയ ഉത്തരവാദിത്തം ലീഗ് പ്രതിനിധികൾക്കുണ്ടെന്നും പാർലമെൻറിൽ ശക്തമായി ഇടപെടുന്നതിൽ മുസ്ലീംലീഗിന് തുടർച്ചയായി വീഴ്ചയുണ്ടാകുന്നുവെന്നും മോയീൻ അലി ആരോപിക്കുന്നു.
മുത്തലാഖ് ബിൽ അവതരണ സമയത്ത് രാജ്യസഭയിൽ കൃത്യസമയത്ത് ഹാജരാവാതിരുന്ന അബ്ദുൾ വഹാബ് എംപിക്കെതിരെ രൂക്ഷ വിമർശനമാണ് മോയീൻ അലി നടത്തിയത്. മുത്തലാഖ് വിക്ഷയത്തിൽ മുസ്ലീം ലീഗിന് പാർലമെന്‍റിൽ നിരന്തരം സംഭവിക്കുന്ന വീഴ്ച അംഗീകരിക്കാനാവില്ലെന്നും എം പി സ്ഥാനത്ത് നിന്ന് അബ്ദുൾ വഹാബ് മാറി നിൽക്കണമെന്നും മൊയീൻ അലി പറഞ്ഞു.


മുത്തലാഖ് ബിൽ അവതരണ വേളയിൽ പേര് വിളിച്ച സമയത്ത് ഹാജരാവാത്തതിനാൽ മുസ്ലിം ലീഗിന്‍റെ ഏക രാജ്യസഭാ എംപി പിവി അബ്ദുൽ വഹാബിന് സംസാരിക്കാനാവാതെ പോയത് വലിയ വീഴ്ചയാണെന്നാണ് മൊയിൻ അലിയുടെ വിമർശനം. നേരത്തെ ലോക്സഭയിൽ ബില്ല് അവതരിപ്പിച്ചപ്പോഴുക്കം നിരവധി തവണ മുസ്ലീം ലീഗിന് വീഴ്ച പറ്റി. ബില്ലിനെ എതിർത്ത് രാജ്യസഭയിൽ രണ്ട് വാക്ക് പറയാനാവാത്തവർ പദവിയിൽ നിന്ന് വിട്ട് നിൽക്കണം. ജയ് ശ്രീറാം വിളിക്കാത്തതിന് യുവാവിനെ ചുട്ടു കൊന്ന സംഭവത്തിലടക്കം ലീഗ് എംപിമാർ പാർലമെൻറിൽ ശബ്ദമുയർത്തിയിട്ടില്ലെന്നും മുസ്ലീം വിഭാഗത്തിന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്നും മൊയിൻ അലി പറയുന്നു.
ഉച്ചയ്ക്ക് 12 മണി മുതൽ നാല് മണിക്കൂർ നേരമാണ് ചർച്ചയ്ക്കായി അനുവദിച്ചിരുന്നത്. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചർച്ച തുടർന്നെങ്കിലും വഹാബ് എത്തിയിരുന്നില്ല.

Continue Reading

Latest News