Friday, April 19, 2024
HomeCinemaടര്‍ബോ ഇനി ; ചെന്നൈയിലേക്ക്

ടര്‍ബോ ഇനി ; ചെന്നൈയിലേക്ക്

വണ്ടിപ്പെരിയാറില്‍ ചിത്രീകരണം പുരോഗമിക്കുന്നു

മ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിലേക്ക് ഷിഫ്ട് ചെയ്യുന്നു.

ചെന്നൈയ്ക്കുശേഷം കോയമ്ബത്തൂരിലും ചിത്രീകരണമുണ്ട്. ഇതോടെ പാക്കപ്പ് ആകും. അതേസമയം ഇടുക്കി വണ്ടിപ്പെരിയാറില്‍ ടര്‍ബോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കന്നട നടൻ രാജ് ബി.

ഷെട്ടി , തെലുങ്ക് നടൻ സുനില്‍ , തമിഴ് നടൻ അര്‍ജുൻ ദാസ് എന്നിവര്‍ പ്രതിനായകവേഷത്തില്‍ എത്തുന്നു. സുനിലിന്റെയും അര്‍ജുൻ ദാസിന്റെയും മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ് ടര്‍ബോ. മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തില്‍ സണ്ണി വയ്ൻ എത്തുന്നു. അഞ്ജന ജയപ്രകാശ് ആണ് നായിക.

നിരഞ്ജന അനൂപ് , പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോ ബിഗ് ബഡ്ജറ്റില്‍ ആണ് ഒരുങ്ങുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുന്ന ടര്‍ബോയ്ക്ക് സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് ആണ് രചന നിര്‍വഹിക്കുന്നത് . വിഷ്ണു ശര്‍മ്മ ആണ് ഛായാഗ്രഹണം. സംഗീതം: ജസ്റ്റിൻ വര്‍ഗീസ്. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular