Connect with us
Malayali Express

Malayali Express

മുന്‍ യുണൈറ്റഡ് താരം എവ്ര വിരമിക്കല്‍ പ്രഖ്യാപിച്ചു

LATEST NEWS

മുന്‍ യുണൈറ്റഡ് താരം എവ്ര വിരമിക്കല്‍ പ്രഖ്യാപിച്ചു

Published

on

മുന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം പട്രീസ് എവ്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 38 ആം വയസിലാണ് താരം കളി മതിയാകുന്നത്. ഇനി പരിശീലകനാകാനുള്ള യോഗ്യതകള്‍ നേടിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ ഫ്രാന്‍സ് ദേശീയ താരമാണ് എവ്ര. അവസാനം പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാമിന് വേണ്ടിയാണ് താരം ബൂട്ട് കെട്ടിയത്.

2006 മുതല്‍ 2014 വരെ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്കില്‍ പകരകാരനില്ലാതെ തിളങ്ങിയാണ് എവ്ര ലോക ഫുട്‌ബോളില്‍ ശ്രദ്ധേയനാകുന്നത്. യുനൈറ്റഡിനൊപ്പം 5 പ്രീമിയര്‍ ലീഗ് കിരീടങ്ങളും, 3 ലീഗ് കപ്പും, 2008 ചാമ്ബ്യന്‍സ് ലീഗും, ഫിഫ ക്ലബ്ബ് ലോകകപ്പും നേടിയിട്ടുണ്ട്. യുണൈറ്റഡ് വിട്ട ശേഷം യുവന്റസില്‍ കളിച്ച താരം 2 സീരി എ കിരീടവും,2 കോപ്പ ഇറ്റാലിയയും, 1 സൂപ്പര്‍ കോപ്പയും നേടി. മാര്‍സെ, മൊണാക്കോ, നീസ് ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Continue Reading

Latest News