Connect with us
Malayali Express

Malayali Express

ജേക്കബ് തോമസ് തിരികെ വരുമ്പോൾ പ്രഹരമേറ്റത് പിണറായിക്ക്

KERALA

ജേക്കബ് തോമസ് തിരികെ വരുമ്പോൾ പ്രഹരമേറ്റത് പിണറായിക്ക്

Published

on

മനുലാൽ


പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ കൈ വയ്ക്കുന്നതെല്ലാം പരാജയപ്പെടുകയാണ്. വാശിയും ധാർഷ്ഠ്യവും പിണറായിയെ കീഴപ്പെടുത്തുന്നുവെന്ന ശത്രുക്കളുടെ പരാതി ശരിവയ്ക്കുന്ന രീതിയിൽ കാര്യങ്ങൾ നീളുന്നു. പിണറായി വിജയൻ വീണ്ടുംപരാജയപ്പെടുകയാണ്. ഡിജിപിയായ ജേക്കബ് തോമസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത സർക്കാർ തീരുമാനം റദ്ദാക്കി അദ്ദേഹത്തെ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടതു അഡ്മിനിസ്ട്രേൽ ട്രൈബണലാണ്. പിണറായി വിജയന്‍റെ ശത്രുത മാത്രമാണ് ഇദ്ദേഹത്തിന്‍റെ സസ്പെൻഷനു പിന്നിലുള്ളത്. പിണറായി ചെയ്യുന്നതെല്ലാം പരാജയമായി മാറുകയാണ്. ശബരിമല വിഷയമായിരുന്നു പിണറായിയുടെ ഏറ്റവും വലിയ പരാജയം. ശബരിമല വിഷയത്തിൽ പിടിവാശി കാണിച്ചു പാർട്ടിയെ പരാജയപ്പെടുത്തി.

ഡിജിപി ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തിയ സർക്കാരിന് തിരിച്ചടി. കാരണം പറയാതെ സർവ്വീസിൽ നിന്ന് മാറ്റിനിർത്തിയത് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നൽകിയ ഹർജിയിലാണ് നടപടി. അടിയന്തരമായി സർവ്വീസിൽ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നൽകണമെന്നുമാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻറെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. രണ്ടു വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലായിരുന്നു. ഓഖി ദുരന്തത്തിൽ സർക്കാർ വിരുദ്ധ പരാമർശനത്തിൻറെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. തുടർന്ന് പുസ്തകമെഴുതിയതിൻറെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെൻഷൻ കാലാവധി ഘട്ടങ്ങളായി നീട്ടുകയായിരുന്നു.

Continue Reading

Latest News