Connect with us
Malayali Express

Malayali Express

ഐ.ജി ഓഫീസ്​ മാര്‍ച്ച്‌​: സി.പി.ഐ നേതാക്കള്‍ക്കെതിരെ കേസ്​

KERALA

ഐ.ജി ഓഫീസ്​ മാര്‍ച്ച്‌​: സി.പി.ഐ നേതാക്കള്‍ക്കെതിരെ കേസ്​

Published

on

കൊച്ചി: സി.പി.ഐയുടെ ഐ.ജി ഓഫീസ്​ മാര്‍ച്ചിനു നേരെ പൊലീസ്​ ലാത്തിവീശുകയും എല്‍ദോ എബ്രഹാം എം.എല്‍.എക്ക്​ ഉള്‍​പ്പെടെ പരിക്കേല്‍ക്കുകയും ചെയ്​തത്​ വിവാദമായതിന്​ പുറമെ നേതാക്കള്‍ക്കെതിരെ ​കേസെടുത്ത്​ പൊലീസ്​.

മാര്‍ച്ചിന്​ അനുമതി ഇല്ലായിരുന്നുവെന്ന്​ ചുണ്ടിക്കാട്ടിയാണ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​. ജാമ്യമില്ലാ വകുപ്പ്​ പ്രകാരമാണ്​​ കേസ്​​. സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ പത്ത്​ പേര്‍ക്കെതിരെയാണ്​ കേസെടുത്തത്​. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, എല്‍ദോ എബ്രഹാം എം.എല്‍.എ എന്നിവര്‍ ഒന്നും രണ്ടും പ്രതികളാണ്​. കല്ലും കുറുവടിയും അടക്കമുള്ള ആയുധങ്ങളുമായാണ്​ സി.പി.ഐ പ്രവര്‍ത്തകര്‍ ഐ.ജി ഓഫീസ് ​മാര്‍ച്ച്‌​ നടത്തിയതെന്നാണ്​ എഫ്​.ഐ.ആറില്‍ വ്യക്തമാക്കുന്നത്​.
അതേസമയം, പൊലീസ് ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് നിന്നത് ഇതിന് തെളിവാണെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ആരോപിക്കുന്നു.

Continue Reading

Latest News