Connect with us
Malayali Express

Malayali Express

റയാല്‍ മാഡ്രിഡിനെ അത്ലറ്റിക്കോ മാഡ്രിഡ് ഗോള്‍ മഴയില്‍ മുക്കി

LATEST NEWS

റയാല്‍ മാഡ്രിഡിനെ അത്ലറ്റിക്കോ മാഡ്രിഡ് ഗോള്‍ മഴയില്‍ മുക്കി

Published

on

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളില്‍ റയാല്‍ മാഡ്രിഡിനെ അത്ലറ്റിക്കോ മാഡ്രിഡ് ഗോള്‍ മഴയില്‍ മുക്കി. മൂന്നിനെതിരേ ഏഴു ഗോളുകള്‍ക്കായിരുന്നു അത്ലറ്റിക്കോയുടെ ജയം. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം തുടക്കം മുതല്‍ സംഭവബഹുലമായിരുന്നു.
ജയത്തോടെ അത്ലറ്റിക്കോ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനത്തെത്തി. റയാല്‍ ഒന്‍പതാം സ്ഥാനത്താണ്. നാലു ഗോളുകളടിച്ച സ്ട്രൈക്കര്‍ ഡീഗോ കോസ്റ്റയാണു താരം. ജോയ ഫെലിക്സ്, എയ്ഞ്ചല്‍ കോറിയ, വിറ്റോലോ എന്നിവര്‍ ഓരോ ഗോള്‍ വീതമടിച്ചു. നാചോ, കാരിം ബെന്‍സൈമ, ഹാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവര്‍ റയാലിനു വേണ്ടി ഗോളടിച്ചു. 84-ാം മിനിറ്റ് വരെ 7-1 എന്ന നിലയിലായിരുന്നു സ്‌കോര്‍. ഒന്നാം പകുതിയില്‍ തന്നെ കോസ്റ്റ ഹാട്രിക്ക് തികച്ചു. ഒന്ന്, 28, 45 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 51-ാം മിനിറ്റിലും കോസ്റ്റ ഗോളടിച്ചു. മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ഡാനി കാര്‍വഹാലിന്റെ ഫൗള്‍ ചോദ്യം ചെയ്ത് ഏറ്റുമുട്ടിയ കോസ്റ്റയ്ക്ക് ചുവപ്പുകാര്‍ഡ് കിട്ടി.
കോസ്റ്റയോട് ഏറ്റുമുട്ടിയ കാര്‍വഹാലിനും ചുവപ്പു കാര്‍ഡ് കിട്ടി. കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ അത്ലറ്റിക്കോ ഗോളടി തുടങ്ങി. എട്ടാം മിനിറ്റില്‍ ജാവോ ഫെലിക്സും 19-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കൊറിയയും അവരുടെ ലീഡുയര്‍ത്തി. പിന്നീട് 28-ാം മിനിറ്റിലും 45-ാം മിനിറ്റിലും കോസ്റ്റ സ്‌കോര്‍ ചെയ്തതോടെ ആദ്യ പകുതിയില്‍ അത്ലറ്റിക്കോ 5-0 ന് മുന്നിലെത്തി. പിന്നാലെ 51-ാം മിനിറ്റിലും കോസ്റ്റ റയാലിന്റെ വല കുലുക്കി. പിന്നാലെ 59-ാം മിനിറ്റില്‍ നാച്ചോയിലൂടെ റയാല്‍ ഒരു ഗോള്‍ മടക്കി. 85-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കരിം ബെന്‍സേമയും 89-ാം മിനിറ്റില്‍ ഹെര്‍ണാണ്ടസും റയാലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Continue Reading

Latest News