Saturday, April 20, 2024
HomeIndiaബോളിവുഡ് താരം മെഹമൂദ് ജൂനിയര്‍ അന്തരിച്ചു

ബോളിവുഡ് താരം മെഹമൂദ് ജൂനിയര്‍ അന്തരിച്ചു

മുംബൈ: സ്വന്തം ശൈലിയിലൂടെ സിനിമാ പ്രേമികളെ ഒന്നടങ്കം ചിരിപ്പിച്ച പ്രശസ്ത ബോളിവുഡ് താരവും ഗായകനുമായ മെഹമൂദ് ജൂനിയര്‍ അന്തരിച്ചു.

67 വയസായിരുന്നു. അര്‍ബുദബാധിതനായിരുന്നു. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത അടുത്ത സുഹൃത്തായ സലാം കാസിയാണ് സ്ഥിരീകരിച്ചത്.

ഒരു മാസം മുമ്ബാണ് സംവിധായകൻ കൂടിയായ താരത്തിന് അര്‍ബുദമാണെന്ന് കണ്ടെത്തിയത്. എന്നാല്‍ രോഗം ശ്വാസകോശത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും ബാധിച്ചിരുന്നു. 40 ദിവസങ്ങള്‍ കൂടിയെ മെഹമൂദ് ജീവിച്ചിരിക്കുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

ഏഴ് ഭാഷകളിലായി 250-ലേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ആറ് മറാഠി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. നയീം സയ്യിദ് എന്നാണ് യഥാര്‍ത്ഥ പേര്. ബാലതാരമായാണ് സിനിമ ജീവിതം ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular