Thursday, April 25, 2024
HomeUncategorizedഡച്ച്‌ മുസ്‌ലിംകള്‍ക്ക് ഇരുട്ടടിയാകുന്നു

ഡച്ച്‌ മുസ്‌ലിംകള്‍ക്ക് ഇരുട്ടടിയാകുന്നു

ഹേഗ്: നെതര്‍ലന്‍ഡ്‌സില്‍ പള്ളികളും ഖുറാനും നിരോധിക്കണമെന്ന് മുമ്ബ് ആവശ്യപ്പെട്ട തീവ്ര വലതുപക്ഷ നേതാവ ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഞെട്ടിയ ഡച്ച്‌ മുസ്‌ലിംകള്‍ക്ക് അദ്ദേഹത്തിന്റെ സന്ദേശം ഇരുട്ടടിയാകുന്നു

പുതിയ ഡച്ച്‌ പ്രധാനമന്ത്രി മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഇതാണ്.

‘മുസ്ലിങ്ങള്‍ യൂറോപ്പിന്റെ ഭാഗം അല്ല, മുസ്ലിങ്ങള്‍ യൂറോപ്യന്‍മാരും അല്ല. തുര്‍ക്കി ഒരു മുസ്ലിം രാഷ്‌ട്രം ആണ്, തുര്‍ക്കിയെ ഒന്നും യൂറോപ്പിന്റെ ഭാഗം ആയി ഞങ്ങള്‍ അംഗീകരിക്കില്ല. യൂറോപ്പില്‍ ഇസ്ലാമികവത്കരണം നടത്താം എന്ന് ആരും കരുതേണ്ട, അത് അടിച്ചോതുക്കുക തന്നെ ചെയ്യും. ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനം ഇല്ല. പൊതു നിരത്തില്‍ ഒന്നും ഇസ്ലാമിക പ്രദര്‍ശനം അനുവദിക്കില്ല. യൂറോപ്യന്‍ നിയമങ്ങള്‍ അംഗീകരിച്ച കൊണ്ടുള്ള മുസ്ലിങ്ങള്‍ക്ക് മാത്രമേ യൂറോപ്പില്‍ സ്ഥാനം ഉള്ളു. ശരിയാ നിയമം ക്രിമിനല്‍ കുറ്റം ആണ്, അത് വേണ്ടവര്‍ക്ക് യൂറോപ്പ് വിടാം. ‘
ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് തന്റെ രാഷ്‌ട്രീയ ജീവിതം കെട്ടിപ്പടുത്തത് തന്റെ ഇസ്‌ലാം വിരുദ്ധ പ്രസംഗത്തിന്റെ പിന്‍ബലത്തിലാണ്.

പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനും ഖുറാന്‍ നിരോധിക്കാനും പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് വിലക്കാനും ആഗ്രഹിക്കുന്ന ഒരു രാഷ്‌ട്രീയക്കാരന് ഡച്ച്‌ ജനസംഖ്യയുടെ നാലിലൊന്ന് പേരും വോട്ട് ചെയ്തു.

ഖുര്‍ആനും ഹിറ്റ്‌ലറുടെ മെയിന്‍ കാംഫും തമ്മിലുള്ള സമാന്തരങ്ങള്‍ വരയ്‌ക്കുന്നത് മുതല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് വരെ, 2006 ല്‍ തന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടി ഫോര്‍ ഫ്രീഡം (പിവിവി) സ്ഥാപിച്ചത് മുതല്‍ മുസ്ലീങ്ങളെ പ്രകോപിപ്പിച്ച ചരിത്രമുണ്ട്.

ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ആഹ്വാനം ചെയ്യുന്നതിനു പുറമേ, അദ്ദേഹം ഇസ്‌ലാമിനെ ‘ഫാസിസ്റ്റ് പ്രത്യയശാസ്ത്രം’ ആയി മുദ്രകുത്തിയിട്ടുണ്ട്.ഡച്ച്‌ സമൂഹത്തിലേക്ക് ആഴത്തില്‍ ആഴ്ന്നിറങ്ങിയ മുസ്ലീം വിരുദ്ധ വികാരങ്ങളുടെ തെളിവാണ് വൈല്‍ഡേഴ്‌സിന്റെ തിരഞ്ഞെടുപ്പ് വിജയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular