Thursday, April 25, 2024
HomeIndiaലിവിങ് ടുഗദര്‍ ബന്ധത്തിന് വൈവാഹിക അവകാശമില്ലെന്ന് ഹൈക്കോടതി

ലിവിങ് ടുഗദര്‍ ബന്ധത്തിന് വൈവാഹിക അവകാശമില്ലെന്ന് ഹൈക്കോടതി

ചെന്നൈ: ലിവിങ് ടുഗദര്‍ ബന്ധത്തിന്റെ പേരില്‍ കുടുംബക്കോടതിയില്‍ വൈവാഹിക തര്‍ക്കങ്ങള്‍ ഉന്നയിക്കാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി.നിയമപ്രകാരം വിവാഹിതരാകാതെ ദീര്‍ഘകാലം ഒരുമിച്ച്‌ ജീവിച്ചാല്‍ അത് വിവാഹമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

തന്റെ ലിവിങ് ടുഗദര്‍ ബന്ധത്തില്‍ ദാമ്ബത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്ബത്തൂര്‍ സ്വദേശിനി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണു വിധി.നീണ്ടകാലത്തെ സഹവാസത്തെ വിവാഹമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എസ്.വൈദ്യനാഥന്‍, ആര്‍.വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കുടുംബക്കോടതിയുടെ സമാന ഉത്തരവ് ചോദ്യം ചെയ്താണു യുവതി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ യുവതിയുടെ വാദം കോടതി തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular