Connect with us
Malayali Express

Malayali Express

എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്കെതിരെ വി.ടി ബല്‍റാം

KERALA

എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്കെതിരെ വി.ടി ബല്‍റാം

Published

on

സി.ഒ.ടി നസീര്‍ വധ ശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്കെതിരെ ഫേസ് ബുക്കില്‍ പ്രതികരിച്ച് വി.ടി ബല്‍റാം. പോലീസ് തിരയുന്ന ഇന്നോവ കാറില്‍തന്നെയാണ് ഷംസീര്‍ ഇപ്പോഴും സഞ്ചരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മുന്‍നിര്‍ത്തിക്കൊണ്ടാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം. ഫേയ്സ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.

ബല്‍റാമിന്റെ പ്രതികരണത്തില്‍ ആലത്തൂര്‍ എം.പി രമ്യാ ഹരിദാസിന് ഇന്നോവ വാങ്ങുന്നതും പി.ജയരാജന് സി.പി.ഐ.എം ജില്ലാ കമ്മറ്റി ഇന്നോവ വാങ്ങി നല്‍കിയതും സൂചിപിച്ചിട്ടുണ്ട്.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ആലത്തൂരില്‍ ജയിച്ച എംപിക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയില്‍ തോറ്റമ്പിയ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം

ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ കേരള പോലീസ് കര്‍ണ്ണാടകത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറില്‍ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ എം എല്‍ എ പോലീസിന്റെ കണ്‍മുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടത്.’

Continue Reading

Latest News