Saturday, April 20, 2024
HomeKeralaശബരിമലദര്‍ശനം കഴിഞ്ഞു മടങ്ങിയ കര്‍ണാടക സ്വദേശികളുടെ കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

ശബരിമലദര്‍ശനം കഴിഞ്ഞു മടങ്ങിയ കര്‍ണാടക സ്വദേശികളുടെ കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

പൊൻകുന്നം: പുനലൂര്‍-പൊൻകുന്നം സംസ്ഥാനപാതയില്‍ ചെറുവള്ളിയില്‍ കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ശബരിമലദര്‍ശനം കഴിഞ്ഞു മടങ്ങിവരവേ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. റോഡില്‍നിന്ന് പറമ്ബിലേക്കിറങ്ങിയ കാര്‍ മറിയുകയായിരുന്നു.

പരിക്കേറ്റ ബെല്ലാരി ഹര്‍പ്പന തോടൂര്‍ കെഞ്ചപ്പ(23), ഉജ്ജൈൻ ആലപ്പ പരശുരാമൻ(37), ദാവൻഗരെ ഹര്‍പ്പനഹള്ളി ഉച്ചങ്കിദുര്‍ഗ സ്വദേശി ബി. നവീൻ(25) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉജ്ജൈൻ സ്വദേശികളായ കിരണ്‍(28), രോഹിത്(24) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular