Connect with us
Malayali Express

Malayali Express

പാര്‍ലമെന്റില്‍ ഹാജരാകാത്ത ബി.ജെ.പി മന്ത്രിമാര്‍ക്കെതിരെ പ്രധാനമന്ത്രി മോഡി

INDIA

പാര്‍ലമെന്റില്‍ ഹാജരാകാത്ത ബി.ജെ.പി മന്ത്രിമാര്‍ക്കെതിരെ പ്രധാനമന്ത്രി മോഡി

Published

on

ബി.ജെ.പി മന്ത്രിമാര്‍ പാര്‍ലമെന്റ് നടപടികളില്‍ നിന്ന് വിട്ടുനിന്നതില്‍ ക്ഷുഭിതനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റില്‍ പങ്കെടുക്കാതിരുന്ന മന്ത്രിമാരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. നേരത്തെ എം.പിമാര്‍ പാര്‍ലമെന്റില്‍ വരാതിരിക്കുന്നതിനെതിരെയും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാര്‍ലമെന്റി സിറ്റിംഗുകളിലും ചര്‍ച്ചകളിലും പങ്കെടുക്കാത്ത എം.പിമാരുടെ ഹാജര്‍ നില പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എം.പിമാരുടെ പ്രകടനവും ചര്‍ച്ചകളിലെ പങ്കാളിത്തവും ഹാജര്‍ നിലയും താന്‍ നേരിട്ട് പരിശോധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ മുന്നറിയിപ്പിന് ശേഷവും മന്ത്രിമാര്‍ തന്നെ പാര്‍ലമെന്റില്‍ പങ്കെടുക്കാതിരുന്നതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.

എം.പിമാര്‍ മണ്ഡലങ്ങളില്‍ സജീവമാകണമെന്നും ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പദ്ധതി നടത്തിപ്പില്‍ വരുത്തുന്നുണ്ടെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു.

Continue Reading

Latest News