Connect with us
Malayali Express

Malayali Express

മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകന്‍ ബി.ജെ.പിയില്‍

INDIA

മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകന്‍ ബി.ജെ.പിയില്‍

Published

on

സമാജ് വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി. പ്രവേശനം. രാജ്യസഭാ അംഗത്വം രാജിവെച്ചാണ് മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനായ നീരജ് കൂടുമാറിയത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബലിയ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെയാണു സമാജ് വാദി പാര്‍ട്ടി നീരജിനെ രാജ്യസഭയിലെത്തിച്ചത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 2007ല്‍ ബലിയയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ആദ്യം ലോക്സഭയിലെത്തി. 2009 ല്‍ സീറ്റ് നിലനിര്‍ത്തിയെങ്കിലും 2014ല്‍ പരാജയപ്പെട്ടു.

Continue Reading

Latest News