Connect with us
Malayali Express

Malayali Express

പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

KERALA

പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Published

on

പൊലീസ് നടപടികള്‍ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കുന്നവര്‍ പൊലീസില്‍ തന്നെയുണ്ടെന്ന് സ്വന്തം വകുപ്പിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുതരമായ വിമര്‍ശനം ഉന്നയിച്ചു.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷാന്തരീക്ഷമുണ്ടായപ്പോള്‍ അതു തടയാനുള്ള പൊലീസ് നടപടികള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ തന്നെ തീവ്ര മതാഭിമുഖ്യമുള്ള സംഘടനകള്‍ക്ക് രഹസ്യമായി കൈമാറി. ഇവരുടെ ലക്ഷ്യം പകല്‍ പോലെ വ്യക്തമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നത് ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് തടസമുണ്ടാക്കിയെന്നും സര്‍ക്കാര്‍ നയത്തിനൊപ്പം നില്‍ക്കുന്നതില്‍ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും മുഖ്യന്ത്രി പറഞ്ഞു.

ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമര്‍ശനം. ഈ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ സി.ഐ, എസ്.എച്ച്.ഒ വരെയുള്ളയുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രിയുടെ പ്രഹരം തത്സമയം ഏറ്റുവാങ്ങുകയും ചെയ്തു.മന്ത്രിസംഘം ശബരിമലയില്‍ എത്തിയപ്പോള്‍ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നാറാണത്തു ഭ്രാന്തനെ പോലെയായിരുന്നു. ഉത്തരവാദിത്വബോധം മറന്ന ഇവര്‍ സ്വന്തം താത്പര്യമനുസരിച്ച് ഓടിനടന്നു. പൊലീസ് എക്കാലവും സര്‍ക്കാര്‍ നയത്തിനൊപ്പമായിരിക്കണം. അല്ലാത്തവര്‍ക്കെതിരേ കടുത്ത നടപടി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.കസ്റ്റഡി മരണങ്ങളും പീഡനങ്ങളും തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറയ്‌ക്കെതിരെയും പിണറായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കി. പ്രതികളെ മര്‍ദ്ദിക്കുന്നത് ചില പൊലീസുകാര്‍ക്ക് ഇപ്പോഴും ഹരമാണ്. കസ്റ്റഡി മര്‍ദ്ദനം അനുവദിക്കാനാകില്ല. ഇതു പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകില്ല. ലോക്കപ്പ് മര്‍ദ്ദനവും അനധികൃത കസ്റ്റഡിയും വച്ചുപൊറുപ്പിക്കില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി അത്തരം ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പും നല്‍കി. പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ എസ്.ഐമാരെ മാ?റ്റി, ഇന്‍സ്പെക്ടര്‍മാരെ സ്?റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരാക്കിയിട്ടും പ്രതീക്ഷിച്ച മാറ്റമുണ്ടായില്ലെന്നും, പരാജയം തിരുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Latest News