Connect with us
Malayali Express

Malayali Express

പാകിസ്താന്‍ വ്യോമപാത തുറന്നു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആശ്വാസം

INDIA

പാകിസ്താന്‍ വ്യോമപാത തുറന്നു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആശ്വാസം

Published

on

ബാലാകോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിനു പിന്നാലെ അടച്ചിട്ട വ്യോമപാത ഒടുവില്‍ പാകിസ്താന്‍ തുറന്നു. ഇതോടെ തങ്ങളുടെ സര്‍വീസുകള്‍ വീണ്ടും പഴയ ഷെഡ്യൂള്‍ അനുസരിച്ച് നടക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു.
പാകിസ്താന്‍ വ്യോമപാത അടച്ചതുമൂലം രാജ്യാന്തര വിമാനസര്‍വീസുകള്‍ വഴിമാറ്റിയത് എയര്‍ ഇന്ത്യയ്ക്കു കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണു വ്യോമപാത വീണ്ടും തുറന്നതായി പാകിസ്താന്‍ അറിയിച്ചത്. എല്ലാത്തരം സൈനികേതര വിമാനങ്ങള്‍ക്കും ഈ വ്യോമപാതകള്‍ ഉപയോഗിക്കാമെന്നും പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. പാകിസ്താന്റെ ഈ തീരുമാനം വലിയ വാര്‍ത്തയാണെന്നും വിമാനയാത്രികര്‍ക്ക് ഏറെ ആശ്വാസകരമാണെന്നും ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം പ്രതികരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് പാകിസ്താന്റെ മുകളിലൂടെയുള്ള വ്യോമപാതകള്‍ അടച്ചത്.
എന്നാല്‍, കഴിഞ്ഞ ഏപ്രിലില്‍ പടിഞ്ഞാറന്‍ മേഖലയിലെ ഒരു വ്യോമപാതമാത്രം പാകിസ്താന്‍ തുറക്കുകയും എയര്‍ ഇന്ത്യയും തുര്‍ക്കിഷ് എയര്‍ലൈന്‍സും ഈ പാത ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. പിന്നീട്, വ്യോമപാത ഭാഗികമായി പാകിസ്താന്‍ തുറന്നെങ്കിലൂം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അതുവഴി പറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.
വ്യോമപാത പൂര്‍ണമായി തുറക്കുകയും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തതിലൂടെ അമേരിക്കയിലേക്കുള്‍പ്പെടെയുള്ള യാത്രാസമയവും ചെലവും കുറയുമെന്ന് എയര്‍ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു. അമേരിക്കയിലേക്കു സര്‍വീസ് നടത്തുന്ന വിമാനത്തിന്റെ ചെലവില്‍ 20 ലക്ഷം രൂപയുടെ കുറവുണ്ടാകും. യൂറോപ്പിലേക്കുള്ള വിമാനത്തിന്റെ ചെലവില്‍ അഞ്ചു ലക്ഷം രൂപയുടെയും കുറവുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

Continue Reading

Latest News