Thursday, March 28, 2024
HomeKeralaനിയമസഹായം തേടിയ യുവതിയെ ബലാത്സംഗം ചെയ്ത ഹൈകോടതി സീനിയര്‍ പ്ലീഡറെ പുറത്താക്കി

നിയമസഹായം തേടിയ യുവതിയെ ബലാത്സംഗം ചെയ്ത ഹൈകോടതി സീനിയര്‍ പ്ലീഡറെ പുറത്താക്കി

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈകോടതി സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി.ജി.

മനുവിനെ പുറത്താക്കി. അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു.

മനുവിനെതിരെ യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതിന് ഐ.ടി. ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

പരാതി പ്രകാരം നോട്ടീസ് നല്‍കി മനുവിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും. തുടര്‍ന്ന് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.

മാനഭംഗക്കേസിലെ ഇരയായ യുവതിയാണ് നിയമസഹായം തേടി സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡറെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 11ന് ഔദ്യോഗിക വാഹനത്തില്‍ യുവതിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും ആരോപണമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular