Wednesday, April 24, 2024
HomeKeralaനമ്ബര്‍ പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്തണം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊതുജന സഹായം തേടി പൊലീസ്

നമ്ബര്‍ പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്തണം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊതുജന സഹായം തേടി പൊലീസ്

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്ബര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ സഹായം തേടി കൊല്ലം റൂറല്‍ പൊലീസ്.

KL-04 AF 3239എന്ന നമ്ബര്‍ നിര്‍മിച്ച സ്ഥാപനങ്ങള്‍ പൊലീസിനെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.

പൊലീസിനെ ബന്ധപ്പെടാനായി 9497980211 എന്ന ഫോണ്‍നമ്ബറും കൊല്ലം റൂറല്‍ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുദിവസമായിട്ടും പ്രതികളെക്കുറിച്ച്‌ കാര്യമായവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് നമ്ബര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ പൊലീസ് സഹായം തേടിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ ഉപയോഗിച്ചിരുന്ന KL-04 AF 3239 നമ്ബര്‍പ്ലേറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യഥാര്‍ഥത്തില്‍ ഈ നമ്ബര്‍ മലപ്പുറം സ്വദേശിയുടെ വാഹനത്തിന്റേതാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഈ നമ്ബര്‍ വ്യാജമായി നിര്‍മിച്ചെടുത്ത് തങ്ങളുടെ കാറില്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് നിഗമനം. നവംബര്‍ 27ന് വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular