Thursday, April 25, 2024
HomeUSAഫിലഡല്ഫിയ ആര്‍സനല്‍സ് മാവേലി കപ്പ് സോക്കര്‍ ടൂര്‍ണമെന്റില്‍ വിജയ കിരീടം ചൂടി

ഫിലഡല്ഫിയ ആര്‍സനല്‍സ് മാവേലി കപ്പ് സോക്കര്‍ ടൂര്‍ണമെന്റില്‍ വിജയ കിരീടം ചൂടി

മെരിലാന്‍ഡ്: ബാള്‍ട്ടിമൂര്‍  കിലാടിസ് സ്‌പോര്‍ട്ട്‌സ് ക്ലബ്, കൈരളി ബാല്ട്ടിമൂറുമായി സഹകരിച്ച് മെരിലാന്‍ഡിലെ എല്ക് റിഡ്ജിലുള്ള ട്രോയ് പാര്‍ക്കില്‍ സംഘടിപ്പിച്ച ഇരുപത്തിമൂന്നാമത് മാവേലി കപ്പ് സോക്കര്‍ ടൂര്‍ണമെന്റ്ഫൈനല്‍സില്‍ ഫിലഡല്ഫിയ ആര്‍സനല്‍സ് മാവേലി കപ്പ് സ്വന്തമാക്കി.
അവസാനം വരെ ഏവരിലും ആവേശം പകർന്ന കളിയിൽ ബാൾട്ടിമോർ കിലാടിസ് നു എതിരെ  പെനാൽറ്റി കിക്കിലൂടെയായിരുന്നു ആര്‍സനല്‍സ് വിജയകിരീടം ചൂടിയത്
ആര്‍സനല്‍സിലെ കനിഷ്‌ക് നസറേത്ത് മോസ്റ്റ് വാല്യുവബിള്‍ പ്ലെയറായി തെരെഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡിഫന്‍ഡര്‍ ആയി കിലാടിസിലെ ടിക്കു ജോര്‍ജും ബെസ്റ്റ് ഗോളി ആയി കിലാടിസിലെ തന്നെ ആഷിഷ് തോമസും തെരെഞ്ഞെടുക്കപ്പെട്ടു.
35 കഴിഞ്ഞവരുടെ  ടൂര്‍ണമെന്റില്‍ ആതിഥേയരായ ബാല്ട്ടിമൂര്‍ കിലാടിസ്, വിര്‍ജിനിയ സെന്റ് ജൂഡ് എഫ്.സിയെ 2-0 ഗോളുകള്‍ക്ക് തോല്പ്പിച്ച് 2021-ലെ ചാമ്പ്യന്മാരായി. കിലാടിസിലെ അനില്‍ ജയിംസ് ടൂര്‍ണമെന്റിലെ മോസ്റ്റ് വാല്യുവബിള്‍ പ്ലെയറായി തെരെഞ്ഞെടുക്കപ്പെട്ടു.
ഈസ്റ്റ് കോസ്റ്റില്‍ നിന്നുള്ള ഒട്ടേറെ ടീമുകള്‍ പങ്കെടുത്തു. ബാള്‍ട്ടിമൂര്‍ കിലാടിസിനു പുറമെ വെസ്റ്റ്‌ചെസ്റ്റര്‍ ചലഞ്ചേഴ്‌സ്, ന്യു യോര്‍ക്ക് ഐലന്‍ഡേഴ്‌സ്, ന്യു യോര്‍ക്ക് ബ്രേവ്ഹാര്‍ട്ട്‌സ്, ഫിലഡല്ഫിയ ആര്‍സനല്‍സ്, ഡെലവേര്‍ ന്യു കാസില്‍ യുണൈറ്റഡ് എഫ്.സി, റിച്ച്മണ്ട് ബ്ളാസ്റ്റേഴ്‌സ്, മെരിലാന്‍ഡ് സ്റ്റ്രൈക്കെഴ്‌സ്, വിര്‍ജിനിയ സെന്റ് ജൂഡ് എഫ്.സി എന്നീ ടീമുകള്‍ തകര്‍പ്പന്‍ പ്രകടനവുമായെത്തി.
കളിയുടെ നിലവാരവും കാണികളുടെ സാന്നിധ്യവും കൊണ്ട് ഈ കോവിഡ് കാലത്തും ടൂര്‍ണമെന്റ് വന്‍ വിജയമായി. അതില്‍ ഭാരവാഹികള്‍ക്ക് അഭിമാനിക്കാം.
കളിക്കാരായി എത്തിയവര്‍ക്കും കാണികള്‍ക്കും കിലാടിസ് ഭാരവാഹികള്‍ നന്ദി അറിയിച്ചു. അടുത്ത വര്‍ഷം വീണ്ടും കാണാം.
ജോസ് ചെറുശേരി, ഷിബു സാമുവല്‍, ഓസ്റ്റിന്‍ അല്വിന്തിങ്കല്‍, വിപിന്‍ രാജ് എന്നിവര്‍ ടൂര്‍ണമെന്റിനു നേത്രുത്വം നല്കി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular