Saturday, April 20, 2024
HomeKeralaഏഴിമല നാവിക അക്കാദമിയില്‍നിന്ന് 158 കാഡറ്റുകള്‍ കൂടി പുറത്തിറങ്ങി

ഏഴിമല നാവിക അക്കാദമിയില്‍നിന്ന് 158 കാഡറ്റുകള്‍ കൂടി പുറത്തിറങ്ങി

യ്യന്നൂര്‍: ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 158 കാഡറ്റുകള്‍ കൂടി പുറത്തിറങ്ങി.

കാഡറ്റുകളുടെ പ്രൗഢ ഗംഭീരമായ പാസിങ് ഔട്ട് പരേഡ് അക്കാദമി ആസ്ഥാനത്ത് നടന്നു. മിഡ്‌ഷിപ്മാന്മാരും നേവല്‍ ഓറിയന്റേഷൻ കോഴ്‌സിലെ കാഡറ്റുകളും കോസ്റ്റ് ഗാര്‍ഡും ഉള്‍പ്പെടുന്ന 158 ട്രെയിനികളാണ് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനം നേടിയവരില്‍ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള എട്ടു വിദേശ കാഡറ്റുകള്‍ ഉള്‍പ്പെടുന്നു. പി.വി.എസ്.എം അഡ്‌മിറല്‍ ആര്‍. ഹരികുമാര്‍ സലൂട്ട് സ്വീകരിച്ചു. ഇന്ത്യൻനാവിക അക്കാദമി ബി.ടെക് കോഴ്‌സിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ മെഡല്‍ മിഡ്ഷിപ്മാൻ രവികാന്ത് രഞ്ജന് ലഭിച്ചു.

ഐ.എൻ.എ.സി ബി.ടെക് കോഴ്സിനുള്ള സി.എൻ.എസ് വെള്ളി മെഡല്‍ മിഡ്ഷിപ്മാൻ സുഷേൻ പൂജാനിക്കും ഐ.എൻ.എ.സി ബി.ടെക് കോഴ്സിനുള്ള എഫ്.ഒ.സി ഇൻ സി സൗത്ത് വെങ്കല മെഡല്‍ മിഡ്ഷിപ്മാൻ പിയൂഷ് എൻ. തോര്‍വിനും ലഭിച്ചു. റിവ്യൂ വിങ് ഓഫിസര്‍, കണ്ടക്ടിങ് ഓഫിസര്‍ കമാൻഡന്റ് ഇന്ത്യൻ നേവല്‍ അക്കാദമി, മറ്റ് വിശിഷ്ട വ്യക്തികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പാസിങ് ഔട്ട് പരേഡ്‌ കാണാനെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular