Wednesday, April 24, 2024
HomeKeralaഫിഫ്റ്റിയടിച്ച്‌ കെ.എസ്.ആര്‍.ടി.സി വാഗമണ്‍ ട്രിപ്

ഫിഫ്റ്റിയടിച്ച്‌ കെ.എസ്.ആര്‍.ടി.സി വാഗമണ്‍ ട്രിപ്

ണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന വാഗമണ്‍ പാക്കേജ് 50 ട്രിപുകള്‍ പൂര്‍ത്തിയാക്കി.

അമ്ബതാമത്തെ ട്രിപ് നവംബര്‍ 24ന് പുറപ്പെട്ടു. ഒന്നാമത്തെ ദിവസം വാഗമണിലെ ഗ്ലാസ് ബ്രിഡ്ജ് ഉള്‍പ്പെടുന്ന അഡ്വഞ്ചര്‍ പാര്‍ക്ക്, പൈൻവാലി ഫോറസ്റ്റ്, വാഗമണ്‍ മെഡോസ് എന്നിവ സന്ദര്‍ശിച്ച്‌ ക്യാമ്ബ് ഫയറോടെയുള്ള സ്റ്റേ. രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗപ്പാറ വ്യൂ പോയന്റ്, ഗ്യാപ് റോഡ് വ്യൂ പോയന്റ്, ആനയിറങ്ങല്‍ ഡാം, ഓറഞ്ച് ഗാര്‍ഡൻ, മാലൈ കള്ളൻ ഗുഹ, പെരിയകനാല്‍ വെള്ളച്ചാട്ടം, സിഗ്‌നല്‍ പോയന്റ്, ഷൂട്ടിങ് പോയന്റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ മൂന്നാം ദിവസം രാവിലെ ആറിന് കണ്ണൂരില്‍ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര.

അടുത്ത ട്രിപ്പ് ഡിസംബര്‍ എട്ട്, 15 തീയതികളല്‍ നടക്കും. പൈതല്‍മല: രാവിലെ 6.30ന് പുറപ്പെടുന്ന ട്രിപ്പ് പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ രാത്രി ഒമ്ബതോടുകൂടി കണ്ണൂരില്‍ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രിഫീയും ഉള്‍പ്പെടെയാണ് പാക്കേജ്. ഡിസംബര്‍ മൂന്ന്, 24 തീയതികളിലാണ് യാത്ര. റാണിപുരം: കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ഹില്‍ സ്റ്റേഷനിലേക്കുള്ള ടൂര്‍ പാക്കേജ് സാധാരണക്കാര്‍ക്ക് വലിയൊരു അനുഗ്രഹമാണ്.

ചുരുങ്ങിയ ചെലവില്‍ റാണിപുരം, ബേക്കല്‍ ഫോര്‍ട്ട്, ബേക്കല്‍ ബീച്ച്‌ തുടങ്ങിയ സ്ഥലങ്ങള്‍ കാണാം എന്നുള്ളതാണ് ബജറ്റ് ടൂര്‍ ഇത്രയും ജനകീയമാക്കിയത്. ജംഗിള്‍ സഫാരി: കെ.എസ്.ആര്‍.ടി.സിയുടെ എക്സ്‌ക്ലൂസിവ് ടൂര്‍ പ്രോഗ്രാമുകളില്‍ ഒന്നാണ് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള ജംഗിള്‍ സവാരി. ഡിസംബര്‍ 31ന് രാവിലെ 5.45ന് പുറപ്പെടുന്ന യാത്ര സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എക്കോപാര്‍ക്ക് (ഗ്ലാസ് ബ്രിഡ്ജ്) എന്നിവ സന്ദര്‍ശിച്ച്‌ രാത്രി ജംഗിള്‍ സഫാരി കഴിഞ്ഞ് പുലര്‍ച്ച 2.30ന് കണ്ണൂരില്‍ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രി ഫീയും ഉള്‍പ്പെടെയാണ് പാക്കേജ്. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കും ഫോണ്‍: 9496131288, 8089463675.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular