Connect with us
Malayali Express

Malayali Express

സഭാ തര്‍ക്കം : കര്‍ദിനാളിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു

KERALA

സഭാ തര്‍ക്കം : കര്‍ദിനാളിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു

Published

on

കൊച്ചി : സിറോമലബാര്‍ സഭയിലെ തര്‍ക്കങ്ങളില്‍ വിശ്വാസികള്‍ക്ക് വിശദീകരണം നല്‍കികൊണ്ടുള്ള കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. ഭൂമി വില്പനയുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് നഷ്ടം ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത് . സഹായ മെത്രാന്‍മാരെ പുറത്താക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയല്ല . വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കര്‍ദിനാളിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു .

ഭൂമി വിവാദം അടക്കമുള്ള പ്രശ്നങ്ങളെ തുറന്ന മനസ്സോടെയാണ് കാണുന്നത് . അഡ്മിനിസ്ട്രേറ്റര്‍ പദവി തിരികെ നല്‍കിയതടക്കമുള്ള തീരുമാനം വത്തിക്കാന്റെതാണ്. വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു .

Continue Reading

Latest News