Saturday, April 20, 2024
HomeGulfആളുകളെ പ്രചോദിപ്പിക്കുന്ന 100 വനിതകള്‍; ബി.ബി. സി പട്ടികയില്‍ ഇടംനേടി റുമൈത അല്‍ ബുസൈദിയ

ആളുകളെ പ്രചോദിപ്പിക്കുന്ന 100 വനിതകള്‍; ബി.ബി. സി പട്ടികയില്‍ ഇടംനേടി റുമൈത അല്‍ ബുസൈദിയ

സ്കത്ത്: ലോകമെമ്ബാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ ഒമാനിലെ റുമൈത അല്‍ ബുസൈദിയും.

ബി.ബി.സി തയാറാക്കിയ 100 പേരുടെ പട്ടികയില്‍ മുൻ യു.എസ് പ്രഥമ വനിത മിഷേല്‍ ഒബാമ, മനുഷ്യാവകാശ അഭിഭാഷക അമല്‍ ക്ലൂണി, ഹോളിവുഡ് താരം അമേരിക്ക ഫെരേര എന്നിവര്‍ക്കൊപ്പമാണ് റുമൈതയും ഇടംനേടിയിരിക്കുന്നത്.

‘സയൻസ്, ഹെല്‍ത്ത് ആൻഡ് ടെക്’ വിഭാഗത്തിന് കീഴിലാണ് റുമൈതയെ തെരഞ്ഞെടുത്തിരിക്കുന്നത്. ‘ഒമാനി സ്ത്രീകളും പെണ്‍കുട്ടികളും, നിങ്ങള്‍ കാലാവസ്ഥ പരിഹാരത്തിന്റെ ഭാഗമാണ്’ എന്ന വിഷയത്തില്‍ 2021ലെ ടെഡ് ടോക്കില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ഒരു ദശലക്ഷത്തിലധികം കാഴ്‌ചക്കാരാണ് ഇതിന് ലഭിച്ചത്.

അല്‍ ബുസൈദിയുടെ വൈദഗ്ധ്യം കാരണം അറബ് യൂത്ത് കൗണ്‍സില്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച്, എൻവയണ്‍മെന്റ് സൊസൈറ്റി ഓഫ് ഒമാൻ എന്നിവയില്‍ പങ്കെടുക്കാനും ഇവര്‍ക്കായി. ദക്ഷിണ ധ്രുവത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഒമാനി വനിതയും അറബ് സ്ത്രീകളെ ബിസിനസ് ചര്‍ച്ചാ കഴിവുകള്‍ വികസിപ്പിക്കാൻ സഹായിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായ വുമെക്സിന്റെ സ്ഥാപകയുമാണ്.

കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള ഒന്നാമത്തെ പരിഹാരമായി സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുക എന്നതാണ് റുമൈത അല്‍ ബുസൈദിയ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular