Saturday, April 20, 2024
HomeGulfടെലി ബോയ്സ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: ടീം ജഴ്‌സി പ്രകാശനം ചെയ്തു

ടെലി ബോയ്സ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: ടീം ജഴ്‌സി പ്രകാശനം ചെയ്തു

സ്കത്ത്: നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളിലായി നടത്തുന്ന ടെലി ബോയ്സ് ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് അഞ്ചാം പതിപ്പിന്റെ ടീമുകള്‍ക്കായുള്ള ജഴ്സി പ്രകാശനം ഫുഡ്‌ലാൻഡ്‌സ് റസ്റ്റാറന്‍റില്‍ നടന്നു.

മെയിൻ സ്പോണ്‍സറായ നദ ഹാപ്പിനസിന്‍റെ പ്രതിനിധി അംജദ് ജഴ്സി പ്രകാശനം നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്റെ സ്പോണ്‍സേര്‍സ്, ടീം പ്രതിനിധികള്‍, ടെലി ബോയ്സ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫുഡ്‌ലാൻഡ്സിന്റെ വിപിൻ, സീ പേള്‍സിന്റെ അഭിഷേക്, ലിയാഖത്ത് അലി, ജെ.ബി.സിയുടെ അനൂപ്, കാരവൻ ടൂര്‍സിന്റെ നിഷാദ് എന്നിവര്‍ ജഴ്സി, ട്രോഫി പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.

ടെലി ബോയ്സിന്റെ ഹഫീല്‍ സ്വാഗതവും റിസു നന്ദിയും പറഞ്ഞു. ടൂര്‍ണമെന്‍റിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച തലശ്ശേരി ഫുഡ് ഫെസ്റ്റിവലും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular